മര്യാദ പാലിച്ച് വണ്ടിയോടിച്ചാൽ ഗതാഗത പിഴയിൽ 100 ശതമാനം ഇളവ്
text_fieldsദുബൈ: സഹിഷ്ണുതാ വർഷത്തിൽ വാഹനമോടിക്കുന്നവർക്ക് സന്തോഷവും ജനങ്ങൾക്ക് സുര ക്ഷയും ഉറപ്പാക്കുന്ന ഉഗ്രൻ വിട്ടുവീഴ്ചാ പദ്ധതിയുമായി ദുബൈ പൊലീസ്.
യു.എ.ഇ വൈസ് പ് രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മ ക്തുമിെൻറ നിർദേശാനുസരണം വാഹന പിഴകളിൽ നൂറു ശതമാനം ഇളവു ലഭിക്കുന്ന പദ്ധതിയാ ണ് ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ലാ ഖലീഫ അൽ മറി പ്രഖ്യാപിച്ചത്.
ഗതാഗത നിയമ ലംഘനം മൂലം നിങ്ങൾക്ക് എത്രയധികം ദിർഹം പിഴ കുടിശിഖ ഉണ്ടെങ്കിലും അതു പൂർണമായി വിട്ടുവീഴ്ച ചെയ്തു കിട്ടുവാൻ ഇനിയുള്ള 12 മാസങ്ങളിൽ നിയമം തെറ്റാതെ വാഹനമോടിക്കുകയാണ് വേണ്ടത്. ഒരു നിയമവും ലംഘിക്കാതെ, പിഴകളൊന്നും വരുത്താെത ഒരു വർഷം വാഹനമോടിച്ചാൽ നിലവിൽ നൽകേണ്ടിയിരുന്ന തുക പൂർണമായി ഒഴിവാക്കി കിട്ടും.
ഒമ്പതു മാസം ഇത്തരത്തിൽ മര്യാദയോടെ വാഹനമോടിച്ചാൽ 75ശതമാനവും ആറു മാസം നന്നായി വാഹനമോടിക്കുന്നവർക്ക് 50 ശതമാനവും മൂന്നു മാസം പ്രശ്നങ്ങളില്ലാതെ ഒാടിച്ചാൽ 25 ശതമാനവും കിഴിവ് ലഭിക്കും. ദുബൈയിലെ േറാഡുകൾ അപകടമുക്തമാക്കുക എന്നതിനൊപ്പം ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരുവാനും ഗതാഗത നിയമങ്ങളിൽ ശ്രദ്ധാലുക്കളാക്കുവാനുമാണ് സർക്കാറും ദുബൈ പൊലീസും ലക്ഷ്യമിടുന്നത്. സുരക്ഷിതമായി വാഹനമോടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുവാനും വേഗ പരിധി കൃത്യമായി പാലിക്കുന്നതിൽ ശ്രദ്ധിക്കുവാനും ഇൗ പദ്ധതി വഴിയൊരുക്കുമെന്ന് അധികൃതർ പറഞ്ഞു. വിജയകരമെന്നു കണ്ടാൽ പദ്ധതി കൂടുതൽ കാലത്തേക്ക് നീട്ടുമെന്നും മേജർ ജനറൽ മറി പറഞ്ഞു.
ദുബൈയിൽ വരുത്തിയ ഗതാഗത നിയമലംഘന പിഴകൾക്ക് മാത്രമാണ് ഇൗ ഇളവ് ബാധകമാവുക. മൂന്നു മാസമോ അതിലേറെയോ ദുബൈക്ക് പുറത്ത് താമസിക്കുന്നവർക്കും ആനുകൂല്യം ലഭ്യമാവില്ല. സ്വകാര്യ കമ്പനികളുടെ വാഹനങ്ങൾ, വാടകക്ക് ഒാടുന്നവ, പൊതു^സ്വകാര്യ ഗതാഗത സ്ഥാപനങ്ങളുടെ വണ്ടികൾ എന്നിവക്കും ഇൗ ഇളവ് ലഭിക്കില്ലെന്ന് ദുബൈ പൊലീസ് അസി. കമാൻഡർ ഇൻ ചീഫും ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാനുമായ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ വ്യക്തമാക്കി. ദുബൈ പൊലീസ്, ആർ.ടി.എ എന്നിവയുടെ നിയമങ്ങൾ ലംഘിച്ചതിെൻറ പേരിലെ പിഴകൾക്കും ഇതുവഴി കുറവ് ലഭിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
