ഡ്രൈവറില്ലാ വാഹന പദ്ധതി: ആർ.ടി.എ നാലാം ഘട്ട പരീക്ഷണം തുടങ്ങി
text_fieldsദുബൈ: െഡ്രെവറില്ലാ വാഹന പ്രോജക്ടിെൻറ നാലാം ഘട്ട പരീക്ഷണത്തിന് ദുബൈ റോഡ്^ഗതാഗത അതോറിറ്റി (ആർ.ടി.എ) തുടക്കമിട്ടു. ദുബൈ ലാൻഡ് സസ്റ്റെയ്നബ്ൾ സിറ്റിയിലെ ഇ.ഇസഡ്^പത്തിലാണ് ഡ്രൈവറില്ലാത്ത വാഹനത്തിെൻറ നാലാമത് പരീക്ഷണയോട്ടം നടക്കുന്നത്. സെപ്റ്റംബർ അവസാനം വരെ പരീക്ഷണം നീണ്ടുനിൽക്കും. ആർ.ടി.എ നടത്തിയ ആദ്യ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. രണ്ട് വർഷങ്ങൾക്കിടെ ദുബൈ വേൾഡ് ട്രേഡ് സെൻറർ, ഡൗൺ ടൗൺ, ബിസിനസ് ബായ് എന്നിവിടങ്ങളിലായാണ് പരീക്ഷണം നടത്തിയത്. 2030ഒാടെ നഗരത്തിലെ 25 ശതമാനം ഗതാഗതവും സ്വയംനിയന്ത്രിത വാഹനങ്ങളിലാക്കുക എന്ന ദുബൈ സർക്കാറിെൻറ ലക്ഷ്യം സഫലീകരിക്കാനാണ് ആർ.ടി.എയുടെ പ്രയത്നം.
നാലാം ഘട്ടത്തിൽ ദുബൈയുടെ കാലാവസ്ഥയിൽ ഡ്രൈവറില്ലാ സാേങ്കതികവിദ്യ പരീക്ഷിക്കാനാണ് ആർ.ടി.എയുടെ പദ്ധതിയെന്ന് സി.ഇ.ഒ അഹ്മദ് ബെഹ്റൂസിയാൻ പറഞ്ഞു. ഇൗ പരീക്ഷണങ്ങൾക്കിടെ ഇത്തരം സാേങ്കതിക വിദ്യകൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
