അത്ഭുതലോകം തുറന്നു; കണ്ണഞ്ചി വാഹന പ്രേമികൾ
text_fieldsദുബൈ: കൈകൊണ്ട് നിർമിച്ച ടൈറ്റാനിയം കാർ മുതൽ വിേൻറജ് കാറുകളുടെ ശേഖരം വരെ ഒരുക്കി 14 ാമത് ദുബൈ അന്താരാഷ്ട്ര വാഹന പ്രദർശനത്തിന് േവൾഡ് ട്രേഡ് സെൻററിൽ തുടക്കമായി. ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. 85000 ചതുരശ്ര മീറ്റർ സ്ഥലത്ത് ലോകത്തെ 100ൽ പരം വരുന്ന നിർമാതാക്കൾ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
550 കാറുകളും ബൈക്കുകളും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. 10 കൺസപ്റ്റ് കാറുകളും 15 സൂപ്പർകാർ നിർമാതാക്കളുമാണ് മേളയുടെ ആകർഷണം. 70 രാജ്യങ്ങളിൽ നിന്നായി ലക്ഷത്തിലേറെ സന്ദർശകരാണ് മേളയിൽ എത്തുന്നത്. നിരവധി പുതിയ വാഹനങ്ങൾ മേളയിൽ നിന്ന് വിപണിയിലെത്തും. സൂപ്പർ കാറുകൾക്ക് പ്രത്യേക പരിഗണനയാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്.
2015 ലെ പ്രദർശനത്തിൽ ഉള്ളതിനെക്കാൾ 25 ശതമാനം കൂടുതൽ സ്ഥലം ഇവക്കായി നീക്കിവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 480 കോടി ഡോളറാണ് ആഢംബര കാറുകൾക്കായി യു.എ.ഇ. ചെലവഴിച്ചത്. ഡേവൽ 16, ഷാലി എൻ 360, റോഡിൻ, കാൾമാൻ കിംഗ്, െഎകോണ, പ്രാറ്റോ, റിമാക്, ഒാേട്ടാ മില്ലേനിയം തുടങ്ങി ആദ്യമായി മോേട്ടാർഷോക്ക് എത്തുന്നവരും ഉണ്ട്.
ലോകത്തെ ഏറ്റവും വേഗമേറിയ ക്വാഡ് ബൈക്കും പ്രദർശിപ്പിച്ചിട്ടുണ്ട്. കാർ നിർമാണ മേഖലയിലെ കാണാകാഴ്ചകൾ മനസിലാക്കിത്തരുന്ന ടെക് സോണും ഉണ്ട്. റേസ് റൂം സിമുലേറ്ററുകളിൽ അതിവേഗ കാറുകൾ നൽകുന്ന അനുഭൂതി അനുഭവിച്ചറിയാം. പുറത്ത് പ്രമുഖ നിർമാതാക്കളായ ടൊയോട്ട, നിസാൻ, ജാഗ്വാർ, ലാൻഡ്റോവർ എന്നിവർ വിവിധ മോഡലുകൾ ഒാടിച്ചുനോക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയാണ് സന്ദർശകരെ സ്വാഗതം ചെയ്തത്. പ്രദർശനം 18 ന് സമാപിക്കും.
പുതിയ താരോദയങ്ങൾ
ദുബൈ: മസ്ദയും മെർസിഡസ് എഎംജിയും റോൾസ് റോയ്സും ഇൻഫിനിറ്റിയുമൊക്കെ പുതിയ താരങ്ങളെ പുറത്തിറക്കിയാണ് ആദ്യ ദിനം ആഘോഷമാക്കിയത്. പുതുക്കിയിറക്കിയ സിഎക്സ് ഫൈവാണ് ജാപ്പനീസ് നിർമാതാക്കളായ മസ്ദ മധ്യപൂർവേഷ്യക്ക് മുന്നിൽ എത്തിച്ചത്. എല്ലാവരും ആസ്വദിക്കുന്ന എസ്യുവി എന്ന വിശേഷണമാണ് ഇതിന് നൽകിയിരിക്കുന്നത്. പുതിയ ഫാൻറവുമായി റോൾസ് റോയ്സും എത്തി. ലോകത്തെ ഏറ്റവും ആഢംബരം നിറഞ്ഞ കാറുകളിൽ ഒന്നാണിത്. മണിക്കൂറിൽ350 കിലോമീറ്റർ വേഗവും 1000 എച്ച്പി ശക്തിയുമുള്ള ഇൗ ഹൈബ്രീഡ് കാറിന് പ്രൊജക്ട് വൺ എന്നാണ് പേരിട്ടിരിക്കുന്നത്. എഎംജി അമ്പതാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ഇൗ കാർ പുറത്തിറക്കിയത്.
പരീക്ഷിച്ച് അംഗീകരിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫോർമുല വൺ റോഡ് കാറാണ് ഇതെന്ന് മാർക്കറ്റിംഗ് വിഭാഗം മേധാവി ലെന്നറ്റ് മുള്ളർ പറയുന്നു. റേസ് കാർ സാേങ്കതിക വിദ്യ റോഡിലുപയോഗിക്കാനുള്ള അവസരമാണ് ഇത് വഴി ലഭിച്ചിരിക്കുന്നത്. ആഢംബര എസ്യുവിയായ ക്യു.എക്സ് 80 ആണ് ഇൻഫിനിറ്റിയുടെ വകയായി എത്തിയത്. ഫുൾ സൈസ് എസ്യുവിയായ ഇത് എത് തരത്തിലുള്ള വഴിയിലൂടെയും ആഢംബര യാത്രയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.
പോർഷെ പനമേറ ഫോർ എസ് സ്പേർട്സ് ടൂറിസ്മോയും ഫോർഡ് ഹൈബ്രീഡായ എഫ് 150 ഉം ഫോക്സ്വാഗൺ ഏഴ് സീറ്റുള്ള എസ്യുവി ടെറാമോണ്ടും പുതുതായി എത്തിച്ചിട്ടുണ്ട്. ഒാൾ വീൽ ഇലക്ട്രിക് ഡ്രൈവ് സംവിധാനമുള്ള ബഡ് ഇ കൺസപ്റ്റ് ആണ് ഫോക്സ്വാഗൺ സ്റ്റാളിലെ മറ്റൊരു ആകർഷണം.
സൂപ്പർ കാറുകളുടെ പൂരപ്പറമ്പ്
ദുബൈ: ലോകത്തെ ഏറ്റവും വിലയേറിയതും വേഗമേറിയതുമായ കാറുകളുടെ പറുദീസയാണ് ജി.സി.സി. ഇത്തരം ഒരു കാർ ഉണ്ടാവുകയെന്നത് സമ്പന്നരുടെ അഭിമാന പ്രശ്നമാണ്. മറ്റ് വാഹനമേളകളിൽ നിന്ന് വ്യത്യസ്തമായി സൂപ്പർകാറുകൾ വാങ്ങാൻ വരുന്നവരുടെ തള്ളിക്കയറ്റമാണ് ദുബൈ മോേട്ടാർ ഷോയിലേക്ക്. ബുലേവാഡ് ഒാഫ് ഡ്രീംസ് എന്ന് പേരിട്ടിരിക്കുന്ന സൂപ്പർ കാറുകളുടെ പ്രദർശന മേഖലയിൽ അതിസമ്പന്നരുടെ തള്ളിക്കയറ്റമാണ്. 810 ബില്ല്യൻ അമേരിക്കന ഡോളർ സമ്പത്തുള്ള 7370 പേർ ഗൾഫിൽ ഉണ്ടെന്നാണ് കണക്ക്.
2015ൽ ദുബൈയിൽ മാത്രം 2000 അതിസമ്പന്നർ ഉണ്ടായി. മക്ലാറെൻറ മൊത്തം വിൽപനയിൽ 12 ശതമാനവും ഇവിടെയാണ് നടക്കുന്നത്. 570എസ് സ്പൈഡറുമായാണ് മക്ലാറെൻറ വരവ്. കൂടുതൽ കരുത്തരെയും പ്രതീക്ഷിക്കാം. എതിരാളികളായ ഫെറാരിയും മസെറാത്തിയും പ്രതീക്ഷയോടെയാണ് മേളയെ കാണുന്നത്. ഇറ്റാലിയൻ കാർ നിർമാതാക്കളായ െഎകോണ ലോകത്തെ ആദ്യ ടൈറ്റാനിയം ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. കൈകൊണ്ട് നിർമിച്ചിരിക്കുന്ന ഇതിന് വോൾക്കാനോ ടൈറ്റാനിയം എന്നാണ് പേരിട്ടിരിക്കുന്നത്.
ലോകത്തെ വേഗമേറിയ വിമാനങ്ങളിൽ ഒന്നായ ബ്ലാക്ബേർഡ് എസ്ആർ 71 ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഇൗ കാറിന് 29 ലക്ഷം ഡോളർ ആണ് വിലയിട്ടിരിക്കുന്നത്. 10000 മണിക്കൂർ കൊണ്ടാണ് കാർ നിർമിച്ചെടുക്കുന്നത്.
ഇലക്ട്രിക് സൂപ്പർ കാറായ റിമാക് കൺസപ്റ്റ് വൺ, ഷാലി എൻ360 എന്നിവയും ‘സ്വപ്നങ്ങളുടെ ചോലമരപ്പാതയിൽ’ ഒതുക്കിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
