Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാലു വര്‍ഷമായി...

നാലു വര്‍ഷമായി പുതുക്കാത്ത വാഹന ലൈസന്‍സ് രജിസ്ട്രേഷന് ഒരു മാസം സമയം

text_fields
bookmark_border
നാലു വര്‍ഷമായി പുതുക്കാത്ത വാഹന ലൈസന്‍സ് രജിസ്ട്രേഷന് ഒരു മാസം സമയം
cancel

റാ​സ​ല്‍ഖൈ​മ: 2019 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​മ്പോ കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​ഹ​ന ലൈ​സ​ന്‍സു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ച് റാ​സ​ല്‍ഖൈ​മ വെ​ഹി​ക്കി​ള്‍സ് ആ​ൻ​ഡ് ഡ്രൈ​വേ​ഴ്സ് ലൈ​സ​ന്‍സി​ങ്​ വ​കു​പ്പ്.

നാ​ലു വ​ര്‍ഷം ക​ഴി​ഞ്ഞും ലൈ​സ​ന്‍സു​ക​ള്‍ പു​തു​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് 30 ദി​വ​സം​കൂ​ടി ഉ​ട​മ​ക​ള്‍ക്ക് സ​മ​യം ന​ല്‍കി​യു​ള്ള അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പ്. വാ​ഹ​ന ലൈ​സ​ന്‍സു​ക​ളു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞും പു​തു​ക്കു​ന്ന​തി​ന് ഒ​രു മാ​സം ഗ്രേ​സ് പീ​രി​യേ​ഡ് ഉ​ള്ള​ത് തു​ട​രും.

വാ​ഹ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സ് പ്ലേ​റ്റും ഇ​ന്‍ഷു​റ​ന്‍സും കാ​ലാ​വ​ധി തീ​രു​ന്ന​തി​ന് 40 ദി​വ​സം മു​മ്പ് പു​തു​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞും ലൈ​സ​ന്‍സ് പു​തു​ക്കാ​തെ നി​ര​ത്തി​ലി​റ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് 500 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ന്‍റു​ക​ളു​മാ​ണ് ശി​ക്ഷ. ആ​ദ്യ പി​ഴ അ​ട​ച്ച​തി​ന് ശേ​ഷം 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും പി​ഴ ചു​മ​ത്തും. കാ​ല​ഹ​ര​ണ​പ്പെ​ട്ട ലൈ​സ​ന്‍സ് പ്ലേ​റ്റു​ക​ളു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക റ​ഡാ​ര്‍ സം​വി​ധാ​നം റാ​സ​ല്‍ഖൈ​മ​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicleregistration
News Summary - vehicle license registration
Next Story