Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഹ​ന​ങ്ങളുടെ...

വാ​ഹ​ന​ങ്ങളുടെ കൂ​ട്ടി​യി​ടി; ഡ്രൈ​വ​ർ​ക്ക്​ പി​ഴ​യി​ട്ട്​ കോ​ട​തി

text_fields
bookmark_border
വാ​ഹ​ന​ങ്ങളുടെ കൂ​ട്ടി​യി​ടി; ഡ്രൈ​വ​ർ​ക്ക്​ പി​ഴ​യി​ട്ട്​ കോ​ട​തി
cancel
Listen to this Article

ദു​ബൈ: ജ​ബ​ൽ അ​ലി പ്ര​ദേ​ശ​ത്ത് ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വ​ത്തി​ൽ 28 കാ​ര​നാ​യ അ​റ​ബ് യു​വാ​വ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി. ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​മാ​ണ് താ​ൻ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും വേ​ണ്ട​ത്ര ശ്ര​ദ്ധ ചെ​ലു​ത്തി​യി​ല്ലെ​ന്നും യു​വാ​വ്​ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ദ്യ​മാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. മു​ന്നി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​തെ ഇ​യാ​ൾ അ​മി​ത വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ ആ​ദ്യം ഒ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​തി​നു​ശേ​ഷം മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​താ​യും ഇ​ത് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക​യും തു​ട​ർ​ന്ന്​ മ​റ്റു ര​ണ്ട് കാ​റു​ക​ളു​മാ​യി കൂ​ട്ടി​യി​ടി​ക്ക് കാ​ര​ണ​മാ​യ​താ​യും പ്ര​ദേ​ശി​ക മാ​ധ്യ​മ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത അ​ള​വി​ലു​ള്ള കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

വി​ചാ​ര​ണ വേ​ള​യി​ൽ, പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യും അ​പ​ക​ട സ​മ​യ​ത്ത് താ​ൻ പൂ​ർ​ണ​മാ​യി ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​യും സ്ഥി​രീ​ക​രി​ച്ച് യു​വാ​വ്​ കോ​ട​തി​യി​ൽ നി​ന്ന് ഇ​ള​വ് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് നേ​രി​ട്ട് കാ​ര​ണ​മാ​യ​തെ​ന്ന് സ്ഥി​രീ​ക​രി​ച്ച ഔ​ദ്യോ​ഗി​ക ട്രാ​ഫി​ക് റി​പ്പോ​ർ​ട്ട്, സ്ഥ​ലം സ​ന്ദ​ർ​ശ​ന രേ​ഖ​ക​ൾ, ഒ​രു ട്രാ​ഫി​ക് അ​പ​ക​ട വി​ദ​ഗ്ധ​ന്റെ സാ​ക്ഷ്യം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്ര​തി​ക്ക് ആ​കെ 1200 ദി​ർ​ഹം പി​ഴ​യാ​ണ്​ ചു​മ​ത്തി​യ​ത്. പി​ഴ മു​ഴു​വ​നാ​യും അ​ട​ച്ച യു​വാ​വി​നെ ട്രാ​ഫി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ​ഴി വി​ട്ട​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Vehicle collision; Court fines driver
Next Story