ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു
text_fieldsദുബൈ: എമിറേറ്റിലെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു. ഷാർജയിലേക്ക് പോകുന്ന ഭാഗത്താണ് ഞായറാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. അപകടമുണ്ടായ സാഹചര്യത്തിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, അപകടത്തിന്റെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്നതും പുറത്തുവിട്ടിട്ടില്ല.
അപകടമുണ്ടായ ഉടൻ പൊലീസിന് പുറമെ, എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി തീയണച്ചു. ചൂടുകാലം ആരംഭിച്ചതോടെ അപകടങ്ങളൊഴിവാക്കാന്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്തും മികവ് ഉറപ്പുവരുത്തിയും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

