പച്ചക്കറികൃഷിക്ക് ലോക്ഡൗൺ വേണ്ട
text_fieldsരണ്ട് ടിഷ്യു പേപ്പർ, കുറച്ച് വെള്ളം, ചെറിയൊരു പരന്ന പാത്രം... ഇൗ ലോക്ഡൗൺ കാലത്ത് ഇത ്രയുമുണ്ടെങ്കിൽ നമുക്കൊരു ‘കൃഷിത്തോട്ട’മുണ്ടാക്കാം. ഗൾഫ്നാടുകളിലെ ഇടുങ്ങിയ മു റികളിലും ഫ്ലാറ്റുകളിലും താമസിക്കുന്നവർക്ക് ഇതിനെല്ലാം എവിടെയാണ് സ്ഥലം എന്നല ്ലേ സംശയം. താമസസ്ഥലങ്ങളുടെ ഏതെങ്കിലും കോണിലോ ബാൽക്കണിയിലോ ഒഴിഞ്ഞുകിടക്കുന് ന ചെറിയൊരിടം മതി ‘അടുക്കളത്തോട്ടം’ ഉണ്ടാക്കാൻ.
വിത്ത് തേടി പുറത്തിറങ്ങി പൊലീസ ിെൻറ പിടിയിലകപ്പെടും എന്ന പേടിയും വേണ്ട. അടുക്കളയിലിരിക്കുന്ന ഉരുളൻകിഴങ്ങോ പയ റോ മല്ലിയോ മുതിരയോ ഉണ്ടെങ്കിൽ വിഷരഹിത പച്ചക്കറി വീട്ടിൽതന്നെ വിളയിക്കാം. വീട്ടി ലിരിക്കുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൃഷിയിലേക്ക് തിരിയാൻ പറ്റിയ സമയമാണിത്. ഗൾഫിലെ അവസ്ഥയിൽ വലിയ തോതിലുള്ള കൃഷിക്ക് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല.
എന്നാൽ, വീട്ടകങ്ങളിൽ ചെറിയതോതിൽ കൃഷി ചെയ്യാൻ തടസ്സമൊന്നുമില്ല. മൈക്രോ ഗ്രീൻ കൃഷിരീതിയാണ് ഇതിന് ഏറ്റവും മികച്ചത്. തണുപ്പും വെയിലുമേൽക്കുന്ന ബാൽക്കണിയോ ജനലോരങ്ങളോ ആണ് ഉചിതമായ കൃഷിയിടം. മണ്ണോ വളമോ വേണ്ട എന്നതാണ് ഇതിെൻറ പ്രത്യേകത. ഹോട്ടലുകളിൽനിന്ന് ബിരിയാണിയോ മറ്റോ കൊണ്ടുവന്ന കണ്ടെയ്നറുകളോ ചെറിയ പ്ലാസ്റ്റിക് പാത്രമോ ആണ് ‘കൃഷിസ്ഥലം’. ഇതിലേക്ക് നാലു െലയറായി ടിഷ്യു പേപ്പറോ ന്യൂസ് പേപ്പറോ വിരിക്കണം. അതിനുശേഷം കുറച്ച് വെള്ളം സ്പ്രേ ചെയ്യണം.
ഇതിലേക്കാണ് നമ്മുടെ ധാന്യങ്ങൾ വിതറേണ്ടത്. വീട്ടിലെ ഉപയോഗത്തിന് വാങ്ങിക്കുന്ന പയർ, മുതിര, ഉഴുന്ന് പോലുള്ളവയാണ് മുളപ്പിക്കാൻ െവക്കുന്നത്. പഴകിയ ധാന്യങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. ഇതിനുശേഷം വെയിലേൽക്കുന്ന ഭാഗത്തുവെച്ചാൽ ദിവസങ്ങൾക്കുള്ളിൽ ധാന്യങ്ങൾ വിളയും. ഇടക്കിടെ വെള്ളം സ്പ്രേ ചെയ്തുകൊടുക്കണമെന്നു മാത്രം.
ഇതിനു പുറമെ ഉരുളൻകിഴങ്ങ് പോലുള്ളവ ചെറിയ സ്ഥലങ്ങളിൽ ചെടിച്ചട്ടിയിലും വളർത്താം. നാലായി മുറിച്ച കിഴങ്ങ് നനവുള്ള മണ്ണിൽ വെച്ചാൽ ദിവസങ്ങൾക്കുള്ളിൽ മുളപൊട്ടും. ഇതെടുത്ത് ചെടിച്ചട്ടിയിൽ കുഴിച്ചിട്ടാൽ വീടിനുള്ളിൽതന്നെ കിഴങ്ങ് വിളയും. നല്ല വളക്കൂറുള്ള മണ്ണാണെങ്കിൽ ചീര ഒരു മാസത്തിനുള്ളിൽ കറിച്ചട്ടിയിലെത്തിക്കാം. ചീരച്ചെടിയുടെ മുകളിലെ അരി പൊട്ടിച്ചെടുത്ത് ചെടിച്ചട്ടിയിലിട്ട് പരിപാലിച്ചാൽ മാത്രം മതി. ഇതുപോലെ പച്ചമുളകും മുരിങ്ങയുമെല്ലാം ബാൽക്കണിയിൽ വിളയിച്ചെടുക്കാം.
ഒരു വർഷത്തിനിടെ 17ഒാളം പച്ചക്കറിയിനങ്ങളാണ് ഞങ്ങൾക്കു ലഭിച്ചത്. കുട്ടികൾക്ക് രോഗശമനത്തിനുള്ള പനിക്കൂർക്ക, ആരിവേപ്പ്, തുളസി തുടങ്ങിയവയെല്ലാം ചെറിയ സ്ഥലങ്ങളിൽ വിളയിച്ചെടുക്കാവുന്നതാണ്. നമ്മൾ ഉണ്ടാക്കുന്ന പച്ചക്കറി വിഷമില്ലാതെ നമുക്കുതന്നെ കഴിക്കാമെന്നതാണ് ഇതിെൻറ പ്രത്യേകത. മാത്രമല്ല, വീട്ടിലെ ഭക്ഷണവേസ്റ്റുകൾ വളമായി ഉപേയാഗിക്കാനും കഴിയും. ബാൽക്കണിയില്ല എന്നോർത്ത് വിഷമിക്കുന്നവർക്ക് ഹൈഡ്രോ പോണിക്സോ അക്വാപോണിക്സോ പരീക്ഷിക്കാം. മതിലുകളിൽ സ്ഥാപിക്കുന്ന പൈപ്പുകൾക്കു മുകളിൽ ചെറിയ ചട്ടികൾവെച്ച് കൃഷിെചയ്യുന്ന രീതിയാണിത്. അക്വാപോണിക്സിന് രണ്ടു ഗുണങ്ങളുണ്ട്.
മത്സ്യം വളർത്താനും അതേ വെള്ളം ഉപേയാഗിച്ച് കൃഷി ചെയ്യാനും കഴിയും. വില്ല പോലുള്ള സ്ഥലസൗകര്യമുള്ളവർ മണ്ണിലിറങ്ങിതന്നെ കൃഷി ചെയ്യണം. വീട്ടുമുറ്റത്തെ ചെറിയ സ്ഥലങ്ങൾപോലും ഇതിനായി ഉപയോഗിക്കാം. കോഴിവളർത്തലും ഇവിടങ്ങളിൽ പരീക്ഷിക്കാവുന്നതാണ്. അതുവഴി, വീട്ടിലുള്ള കുട്ടികൾക്ക് കഴിക്കാൻ കോഴിമുട്ടയും ലഭിക്കും.
വീടകങ്ങളിെല കൃഷിയിടങ്ങളെക്കുറിച്ച് പഠിക്കാൻ പുറത്തുപോകണമെന്നില്ല. യൂട്യൂബ് ചാനലുകളും വെബ്സൈറ്റുകളും വഴി ആവശ്യത്തിനുള്ള വിവരങ്ങൾ ലഭിക്കും. അൽമനാക് എന്ന അമേരിക്കൻ സൈറ്റും മൊബൈൽ ആപ്പും വഴി കൃഷിരീതികളെക്കുറിച്ച് പഠിക്കാൻ കഴിയും. ചെറിയ കൃഷികളെയും വലിയ ഫാമുകളെയുംപറ്റി പഠിക്കാനും നൂതന രീതികൾ വശത്താക്കാനും ഇതുവഴി കഴിയും. ലോക്ഡൗൺ കാലത്ത് നേരംപോക്കിനായെങ്കിലും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് ഭാവിയിൽ ഗുണംചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
