Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേദമൂർത്തിക്ക്​...

വേദമൂർത്തിക്ക്​ യാത്രയയപ്പ്​ നൽകി

text_fields
bookmark_border
വേദമൂർത്തിക്ക്​ യാത്രയയപ്പ്​ നൽകി
cancel
camera_alt

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്​ കൾചറൽ ക്ലബിന്‍റെ ഉപഹാരം പ്രസിഡന്‍റ്​ കെ.സി. അബൂബക്കർ വേദമൂർത്തിക്കു കൈമാറുന്നു

ദുബൈ: നാലര പതിറ്റാണ്ടിന്‍റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജൈറയിലെ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ എൻജിനീയർ വേദമൂർത്തിക്ക്​ യാത്രയയപ്പ്​ നൽകി. ഫുജൈറ സോഷ്യൽ ക്ലബ് മുൻ പ്രസിഡൻറും ഇപ്പോൾ അഡ്വൈസറുമായ എൻജിനീയർ വേദമൂർത്തിക്ക്​ കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബാണ്​ ഊഷ്മളമായ യാത്രയയപ്പ്​ ഒരുക്കിയത്​. കൽബ ക്ലബുമായി ദീർഘകാലത്തെ ആത്മബന്ധമായിരുന്നു അദ്ദേഹത്തിനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ലബ് പ്രസിഡന്‍റ്​ കെ.സി. അബൂബക്കർ പറഞ്ഞു. ജനറൽ സെക്രട്ടറി എൻ.എം. അബ്​ദുസമദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്‍റ്​ വി.ഡി. മുരളീധരൻ, ജോ. സെക്രട്ടറി ടി.പി. മോഹൻദാസ്, ട്രഷറർ ആന്‍റണി സി. എക്സ്, സൈനുദ്ദീൻ നാട്ടിക, സുബൈർ എടത്തനാട്ടുകര, അജ്മൽ അഹമ്മദ്, അബ്ദുൽകലാം, സി.കെ. അബൂബക്കർ, വി.കെ. ആന്‍റോ തുടങ്ങിയവർ സംസാരിച്ചു. കൽബ ക്ലബിന്‍റെ സ്നേഹോപഹാരം പ്രസിഡന്‍റ്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaisendoff to Vedamoorthy
News Summary - Vedamoorthy was sent away
Next Story