വാഴയൂർ സർവിസ് ഫോറം യു.എ.ഇ സ്നേഹസംഗമം
text_fieldsദുബൈ: വാഴയൂർ സർവിസ് ഫോറം യു.എ.ഇ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. വി.എസ്.എഫ് യു.എ.ഇ സെക്രട്ടറി നൗഫൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അരവിന്ദ് ഈസ്റ്റ് കാരാട് ഉദ്ഘാടനം ചെയ്തു.ട്രഷറർ ഇംതിയാസ് ചാനത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ദിജേഷ് അയിലാലത്ത് നന്ദി പറഞ്ഞു.
വി.എസ്.എഫ് യു.എ.ഇ വനിത വിഭാഗം അംഗങ്ങളായ അനീസ ഇംതിയാസ്, വിസ്മയ രാജേഷ് എന്നിവർ അവതാരകരായി. കലാകായിക പരിപാടികൾക്ക് ഷൈബു പുത്തലത്ത്, ഷക്കീബ് വളപ്പിൽ എന്നിവർ നേതൃത്വം നൽകി. ബോധവത്കരണ സെഷനിൽ 'പ്രവാസികളും ജീവിതശൈലീരോഗങ്ങളും' വിഷയത്തിൽ ഡോ. പ്രശാന്ത് കടക്കംതാഴത്ത് ക്ലാസെടുത്തു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി മുഖ്യാതിഥിയായി. വി.എസ്.എഫ് യു.എ.ഇ മുഖ്യ രക്ഷാധികാരി ഷഫീഖ് അബ്ദുറഹ്മാൻ സംസാരിച്ചു.ഭാരവാഹികളായി രാജേഷ് മേനി (പ്രസി.), മഹ്റൂഫ് പുല്ലാരത്ത് (സെക്ര.), ദിജേഷ് അയിലാലത്ത് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

