Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വായനോത്സവത്തില്‍ വ്യായാമം ചെയ്യാം;  മത്സരത്തിലും പങ്കെടുക്കാം

text_fields
bookmark_border
വായനോത്സവത്തില്‍ വ്യായാമം ചെയ്യാം;  മത്സരത്തിലും പങ്കെടുക്കാം
cancel

ഷാര്‍ജ: ഒന്‍പതാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ നിരവധി കളികളും വിജ്ഞാനപ്രദമായ പരിപാടികളുമാണ് കുട്ടികളെ കാത്തിരിക്കുന്നത്.െട്രഡ്മില്‍ റൈസാണ് ഇതിലേറെ ആകര്‍ഷകം. 

വ്യായാമത്തിനോടനുബന്ധിച്ചുള്ള മത്സരമാണ് ഇതിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നത്. ട്രഡ്മിലിനു മുന്നില്‍ തീര്‍ത്ത കളത്തില്‍ രണ്ട് കാറുകള്‍, വ്യായാമം ചെയ്യാന്‍ രണ്ട് െട്രഡ്മിൽ. കുട്ടികള്‍ െട്രഡ്മില്‍ ചവിട്ടുന്നതിനനിസരിച്ച് കാറുകള്‍ പായാന്‍ തുടങ്ങും നിശ്ചിത സമയത്ത് ആരുടെ കാറാണോ മുന്നിലത്തെുന്നത് അവര്‍ വിജയിക്കും. വാശിയേറിയ വ്യായാമം ഇത് വഴി കുട്ടികള്‍ക്ക് ലഭിക്കുകയും ഇത്തരം വ്യായാമങ്ങളിലേക്ക് അവര്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന് സമീപത്തായി ബാസ്ക്കറ്റ് ബാള്‍ മത്സരവും നടക്കുന്നുണ്ട്. 
കുട്ടികള്‍ക്ക് ഫോട്ടോയെടുക്കാനുള്ള സൗകര്യവുമുണ്ട്. മലയാളികളടക്കമുള്ള നിരവധി കുടുംബങ്ങളാണ് ദിനംപ്രതി വായനോത്സവത്തില്‍ പങ്കെടുക്കാനത്തെുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vayanolsavam
Next Story