വയലാർ കാവ്യാലാപന മത്സരം; ലക്ഷ്മി പ്രിയക്ക് ഒന്നാം സ്ഥാനം
text_fieldsലക്ഷ്മി പ്രിയ, ദേവ കൃഷ്ണൻ ഉണ്ണി, ആര്യ, ശ്രീരേഖ കൃഷ്ണ
ഷാർജ: വയലാർ വർഷം 2025 - 2026ന്റെ ഭാഗമായി ചിന്ത-മാസ് സാഹിത്യോത്സവ അങ്കണത്തിൽ നടന്ന വയലാർ കാവ്യാലാപന മത്സരം ചലച്ചിത്രനടനും ഹാസ്യകലാകാരനുമായ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. കാലത്തെ അതിജീവിച്ച മഹാനായ കവിയാണ് വയലാർ എന്നും മലയാളത്തിന്റെ സർഗ തേജസിനെ തലമുറകൾക്കതീതമായി പ്രതിഷ്ഠിച്ച അദ്ദേഹത്തിന്റെ ഓർമകൾ കേരളത്തിന്റെ ഓരോ തുടിപ്പിലും നിറഞ്ഞുനിൽക്കുകയാണെ അദ്ദേഹം പറഞ്ഞു.
കാവ്യാലാപന മത്സരത്തിൽ ആകെ അമ്പത് അപേക്ഷകരിൽനിന്ന് തിരഞ്ഞെടുത്ത എട്ടുപേരാണ് ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം ലക്ഷ്മി പ്രിയ കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ദേവ കൃഷ്ണൻ ഉണ്ണി, ആര്യ എന്നിവർ പങ്കിട്ടെടുത്തു. ശ്രീരേഖ കൃഷ്ണ മൂന്നാം സ്ഥാനവും നേടി. മോഹൻകുമാർ, റിനി രവീന്ദ്രൻ, രോഷ്നി സുരേഷ് എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിധിനിർണയം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

