അബൂദബിയില്‍ വത്തിക്കാന്‍ എംബസി പ്രവര്‍ത്തനമാരംഭിച്ചു
text_fieldsവത്തിക്കാന്‍ സംഘത്തെ യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ സ്വീകരിക്കുന്നു
അബൂദബി: വത്തിക്കാന്‍ എംബസി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിശ്വസ്ത അനുയായി ആര്‍ച് ബിഷപ് ഇദ്ഗാര് പെന പാരയാണ് എംബസി ഉദ്ഘാടനം ചെയ്തത്.
സാംസ്കാരിക മന്ത്രി നൂറ ബിന്ത് മുഹമ്മദ് അല്‍ കഅബി, മാര്‍പാപ്പ അയച്ച ഉന്നതതല പ്രതിനിധിസംഘത്തില്പ്പെട്ട ബിഷപ് പോള്‍ ഹിന്‍ഡര്‍, സര്‍ക്കാറിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. യു.എ.ഇയും വത്തിക്കാനും തമ്മില്‍ വര്‍ഷങ്ങളായുള്ള മികച്ച ഉഭയകക്ഷി ബന്ധം തെളിയിക്കുന്നതാണ് വത്തിക്കാന്‍ എംബസിയെന്ന് ആര്‍ച് ബിഷപ് വ്യക്തമാക്കി.
2019 ഫെബ്രുവരി നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹമ്മദ് അല്‍ തയ്യിബും അബൂദബിയില്‍ വെച്ച് ഒപ്പിട്ട ചരിത്രപരമായ മാനുഷിക സൗഹാര്ദരേഖയുടെ മൂന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു എംബസി ഉദ്ഘാടനമെന്നതും ശ്രദ്ധേയമായി.
വത്തിക്കാന്‍ സംഘം യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

