Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ- വടകര എൻ.ആർ.ഐ ഫോറം മഹോത്സവം
text_fieldsbookmark_border
ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ ഘടകം സംഘടിപ്പിച്ച മൂന്നാമത് വടകര മഹോത്സവം ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ അജ്മാൻ ഭരണ കുടുംബാംഗം ശൈഖ് മുഹമ്മദ് അബ്ദുൽ അസീസ് റാഷിദ് ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു.
എൻ.ആർ.ഐ ഫോറം പ്രസിഡൻറ് സഅദ് പറക്കാട് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.വൈ.എ റഹീം, ജനറൽ സെക്രട്ടറി ബിജു സോമൻ, അഷ്റഫ് താമരശ്ശേരി, വ്യവസായ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. ഫോറം ജനറൽ സെക്രട്ടറി സുജിത്ത് ചന്ദ്രൻ സ്വാഗതവും ട്രഷറർ മുഹമ്മദ് കുറ്റ്യാടി നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കലാ സന്ധ്യയിൽ സരയു, ജീനു, നസീർ, സാം ശിവ, കലാഭവൻ സതീഷ്, സുമേഷ് തമ്പി എന്നിവർ വേദിയിലെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
