Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാറ്റ്​ വരുമാനത്തി​െൻറ...

വാറ്റ്​ വരുമാനത്തി​െൻറ 70 ശതമാനം പ്രാദേശിക സർക്കാരുകൾക്ക്​ നൽകും –ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
വാറ്റ്​ വരുമാനത്തി​െൻറ 70 ശതമാനം പ്രാദേശിക സർക്കാരുകൾക്ക്​ നൽകും –ശൈഖ്​ മുഹമ്മദ്​
cancel

അബൂദബി: രാജ്യത്ത്​ നടപ്പാക്കിയ മൂല്യവർധിത നികുതിയിൽ നിന്ന്​ ലഭിക്കുന്ന വരുമാനത്തി​​​െൻറ 70 ശതമാനവും എമിറേറ്റുകളിലെ പ്രാദേശിക സർക്കാരുകൾക്ക്​ നൽകാൻ തീരുമാനമായി. യു.എ.ഇ. വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ ഇക്കാര്യം പ്രഖ്യാപിച്ചത്​. മന്ത്രിസഭാ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കി വരുന്ന  30 ശതമാനം ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തും. 
പ്രാദേശിക തലത്തിൽ മികച്ച​സേവനങ്ങൾ ലഭ്യമാക്കുക,സാമൂഹിക വികസനം നടപ്പാക്കുക, പൗരന്മാർക്ക്​ മികച്ച സേവനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെയാണ്​ വാറ്റിൽ നിന്നുള്ള വരുമാനം പ്രാദേശിക സർക്കാരുകൾക്ക്​ നൽകുന്നതെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു. 

വാറ്റി​​​െൻറ പേരിൽ ചൂഷണം തടയാൻ നടപടി 
അബൂദബി: അബൂദബി: വാറ്റ്​ ഏർപ്പെടുത്തിയതി​​​െൻറ പേരിൽ ഉപഭോക്​താക്കളെ കച്ചവടക്കാർ ചൂഷണം ചെയ്യുന്നത്​ തടയാൻ ഫെഡറൽ ടാക്​സ്​ അതോറിറ്റിയും (എഫ്​.ടി.എ) ധനവകുപ്പും നടപടി തുടങ്ങി. നികുതിയുടെ പേരിൽ വില കൂട്ടുന്നതും ഒഴിവാക്കാനും ഉപഭോക്​താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സംയോജിത പരിപാടികൾ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്​. ഇത്​ സംബന്ധിച്ച്​ ചേർന്ന യോഗത്തിൽ ധനവകുപ്പ്​ അണ്ടർ സെക്രട്ടറി മുഹമ്മദ്​ അഹമ്മദ്​ ബിൻ അബ്​ദുൽ അസീസ്​ അൽ ശെഹി, എഫ്​.ടി.എ. ഡയറക്​ടർ ജനറൽ ഖാലിദ്​ അൽ ബുസ്​താനി എന്നിവരും സാമ്പത്തിക വികസന വകുപ്പി​​​െൻറ പ്രതിനിധികളും ഉപഭോക്​തൃ സംരക്ഷണത്തിന്​ ചുമതലപ്പെട്ട ഉദ്യോഗസ്​ഥരും പ​െങ്കടുത്തു. നികുതി വെട്ടിപ്പ്​ തടയാനും തട്ടിപ്പ്​കാർക്കെതിരെ നടപടിയെടുക്കാനും ഉപഭോക്​താക്കൾക്കിടയിൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു. ഇതിന്​ വേണ്ടി മറ്റ്​ വകുപ്പുകളുമായി ചേർന്ന്​ പ്രവർത്തിക്കും. 

നികുതി ഇൗടാക്കാവുന്നതും അല്ലാത്തതുമായ സാധനങ്ങളെക്കുറിച്ച്​ ബോധവത്​ക്കരണം നടത്തും. കടകളിൽ നിന്ന്​ ബില്ല്​ വാങ്ങേണ്ടതി​​​െൻറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനും ധാരണയായിട്ടുണ്ട്​. വിപണി നിരീക്ഷിക്കാനും ടാക്​സ്​ രജിസ്​ട്രേഷൻ നമ്പറുകളുടെ ആധികാരികത പരിശോധിക്കാനും ഇരുവകുപ്പുകളിലെയും ഉദ്യോഗസ്​ഥർക്ക്​ അനുമതി നൽകുന്ന സഹകരണകരാറും യോഗത്തിൽ ഒപ്പ്​ വെക്കപ്പെട്ടു. സാധനങ്ങൾ വാങ്ങു​േമ്പാൾ ലഭിക്കുന്ന ബില്ലിൽ ടാക്​സ്​ രജിസ്​​ട്രേഷൻ നമ്പർ, വാറ്റ്​ ഉൾപ്പെടെയുള്ള വില, എത്ര നികുതി ചുമത്തിയിട്ടുണ്ട്​ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന്​ എഫ്.​ടി.എ. ജനങ്ങളെ ഒാർമിപ്പിച്ചു. 


വാറ്റിൽ നിന്ന്​ ആദ്യവർഷം 12 ബില്ല്യൻ ദിർഹം ലഭിക്കുമെന്നാണ്​ പ്രതീക്ഷ. അടുത്ത വർഷം ഇത്​ 18 ബില്ല്യണും 20 ബില്ല്യണും ഇടയിലായിരിക്കുമെന്നും ധനവകുപ്പ്​ വിലയിരുത്തുന്നു. ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷ​​​െൻറ ഡയറക്​ടർ ബോർഡിലേക്കുള്ള നിയമനങ്ങൾക്കും മന്ത്രിസഭായോഗംഅംഗീകാരം നൽകി. ജർമ്മനിയിലെ ബോണിലുള്ള യു.എ.ഇയുടെ നയതന്ത്ര പ്രതിനിധി കാര്യാലയം ജനറൽ കോൺസുലേക്ക്​ ആക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്​.
 യോഗത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ്​ സൈഫ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ എന്നിവരും പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-uae-gulf news
Next Story