Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിനോദസഞ്ചാരികള്‍ക്ക്...

വിനോദസഞ്ചാരികള്‍ക്ക് വാറ്റ്​ റീഫണ്ട്  പദ്ധതി ഉടൻ നടപ്പാക്കിയേക്കും

text_fields
bookmark_border
വിനോദസഞ്ചാരികള്‍ക്ക് വാറ്റ്​ റീഫണ്ട്  പദ്ധതി ഉടൻ നടപ്പാക്കിയേക്കും
cancel

അബൂദബി: യു.എ.ഇ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളില്‍നിന്ന് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി (വാറ്റ്​) മടക്കിനല്‍കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന്​ ഫെഡറൽ നികുതി അതോറിറ്റി (എഫ്​.ടി.എ) വ്യക്​തമാക്കി. ഇതിനായി പ്രത്യേക കമ്പനിയെ നിയോഗിക്കുമെന്ന്​ എഫ്​.ടി.എ ഡയറക്​ടർ ജനറൽ ഖാലിദ്​ അലി ആൽ ബുസ്​താനി അറിയിച്ചു. 

വിനോദസഞ്ചാരികളുടെ വാറ്റ്​ മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്​ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്​. കരാർ ഉറപ്പിക്കാനുള്ള അന്തിമാനുമതി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യു.എ.ഇയുടെ സമ്പദ്​ വ്യവസ്​ഥയിൽ വിനോദസഞ്ചാരത്തിന്​ പ്രധാന പങ്കുണ്ടെന്ന്​ ഖാലിദ്​ അലി അഭിപ്രായപ്പെട്ടു. യു.എ.ഇയെ സംബന്ധിച്ച്​ വിനോദസഞ്ചാരം പ്രധാനമാണ്​. ടൂറിസം റീഫണ്ടി​​​െൻറ പ്രാധാന്യത്തെ കുറിച്ച്​ തങ്ങൾ ബോധവാന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പദ്ധതി നടപ്പായാൽ ഉൽപന്നങ്ങൾ വാങ്ങു​േമ്പാഴോ സേവനം സ്വീകരിക്കു​േമ്പാഴോ മൂല്യവർധിത നികുതിയായി നൽകിയ തുക വിനോദസഞ്ചാരികൾക്ക്​ തിരികെ ലഭിക്കും. എന്നാൽ, ഇൗ സംവിധാനം എങ്ങനെയാണ്​ നടപ്പാക്കുക എന്നതി​​​െൻറ വിശദാംശങ്ങൾ എഫ്​.ടി.എ വ്യക്​തമാക്കിയിട്ടില്ല. അതേസമയം, ഗൾഫ്​ രാജ്യങ്ങളിൽ നിന്നല്ലാത്ത വിനോദസഞ്ചാരികൾക്ക്​ മാത്രമേ വാറ്റ്​ തുക മടക്കിനൽകുകയുള്ളൂ എന്ന്​ അറിയിച്ചിട്ടുണ്ട്​. 
അതുപോലെ ഉൽപന്നങ്ങൾ വാങ്ങുക​േ​യാ സേവനം സ്വീകരിക്കുകയോ ചെയ്​ത്​ 90 ദിവസത്തിനകം രാജ്യം വിട്ടുപോകുന്നവർക്ക്​ മാത്രമേ തുക തിരിച്ചു കിട്ടുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-uae-gulf news-malayalam news
Next Story