Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാറ്റിന്​ നൂറ്​ ദിവസം;...

വാറ്റിന്​ നൂറ്​ ദിവസം; രജിസ്​റ്റർ ചെയ്​തത്​ 275,000 പേർ 

text_fields
bookmark_border
വാറ്റിന്​ നൂറ്​ ദിവസം; രജിസ്​റ്റർ ചെയ്​തത്​ 275,000 പേർ 
cancel

അബൂദബി: വ്യക്​തികളും കമ്പനികളുമായി മൊത്തം 275,000 മൂല്യവർധിത നികുതി (വാറ്റ്​) രജിസ്​ട്രേഷനുകൾ നടത്തിയതായി ഫെഡറൽ നികുതി അതോറിറ്റി (എഫ്​.എ.ടി) അറിയിച്ചു. വാറ്റ്​ പ്രാബല്യത്തിലായി 100 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ്​ എഫ്​.ടി.എ രജിസ്​​േട്രഷൻ എണ്ണം വ്യക്​തമാക്കിയത്​. ജനുവരി ഒന്നിനാണ്​ യു.എ.ഇയിൽ വാറ്റ്​ നടപ്പാക്കിയത്​. മൂല്യവർധിത നികുതി രജിസ്​ട്രേഷ​​​െൻറ അനുപാതം 98.8 ശതമാനമാണെന്നും ഇത്​ ലോകത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നും അതോറിറ്റി വ്യക്​തമാക്കി. അതേസമയം 14,402 കമ്പനകളോട്​ രജിസ്​ട്രേഷനുള്ള അപേക്ഷ വീണ്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

2160 അപേക്ഷകളിൽ അതോറിറ്റി തീരുമാനമെടുക്കാനുണ്ടെന്നും എഫ്​.ടി.എ ഡയറക്​ടർ ജനറൽ ഖാലിദ്​ അലി ആൽ ബുസ്​താനി പറഞ്ഞു. നികുതി ഏജൻറാകാനുള്ള പരീക്ഷ ഇതുവരെ 77 പേർ വിജയിച്ചു. 21 പേർ പരീക്ഷക്ക്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. ബാക്കിയുള്ള 56 പേർ രജിസ്​ട്രേഷൻ നടപടികൾ പൂർത്തീകരിച്ച്​ വരികയാണ്​. വാറ്റ്​ പ്രാബല്യത്തിലായത്​ മുതൽ സംശയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ലക്ഷത്തോളം ടെലിഫോൺ വിളികൾക്ക്​ അതോറിറ്റി മറുപടി നൽകി. പ്രതിദിനം ശരാശരി 1123 വിളികളാണ്​ വരുന്നത്​. 70,000ത്തോളം ഇ-മെയിലുകളും സംശയനിവാരണത്തിനായി 100 ദിവസത്തിനിടെ വന്നു. ഒരു ദിവസത്തെ ശരാശരി ഇ-മെയിലുകളുടെ എണ്ണം 787 ആണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-gulf news
Next Story