വാസ ഗ്രാമോത്സവം: ബ്രൗഷർ പ്രകാശനം
text_fieldsവാസ അജ്മാനിൽ സംഘടിപ്പിക്കുന്ന ഗ്രാമോത്സവത്തിന്റെ ബ്രൗഷർ സാമൂഹിക പ്രവർത്തകൻ ഫൈസൽ പ്രകാശനം
ചെയ്യുന്നു
ദുബൈ: തൃശൂർ ജില്ലയിലെ വെട്ടുകാട്, ആളൂർ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മയായ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) ഗ്രാമോത്സവം മേയ് 18 ഞായർ ഉച്ചക്ക് ഒന്നു മുതൽ അജ്മാൻ തമാം കോൺഫറൻസ് ഹാളിൽ നടക്കും. ഈ പരിപാടിയുടെ ബ്രൗഷർ സാമൂഹിക പ്രവർത്തകൻ ഫൈസൽ പ്രകാശനം ചെയ്തു.
പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, ജനസെക്രട്ടറി എ.എ. അലി ആളൂർ, കോഓഡിനേറ്റർ ആർ.എ. താജുദ്ദീൻ, എത്തിക്സ് ടീം അംഗങ്ങളായ എം.കെ അബ്ദുൽ റസാഖ്, എം.എ ഖാസിം, ജോ. സെക്രട്ടറി എ.കെ. ഫൈസൽ, എം.ജെ. ഷാഹിദ് എന്നിവർ സംബന്ധിച്ചു. ഗ്രാമോത്സവത്തിൽ അംഗങ്ങൾക്കായി പാചക മത്സരം, ചിത്രരചന, കളറിങ് എന്നീ മത്സരങ്ങൾ നടക്കും. കൂടാതെ വിവിധ കലാപരിപാടികൾ, 25 വർഷം പ്രവാസ ജീവിതം പൂർത്തിയായ അംഗങ്ങളേയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. വിവിധ സെഷനുകളിലായി യു.എ.ഇയിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

