വാർണർ ബ്രോസ് അബൂദബി ഉദ്ഘാടനത്തിനൊരുങ്ങുന്നു
text_fieldsഅബൂദബി: വാർണർ ബ്രോസ് വേൾഡ് അബൂദബി ഉദ്ഘാടനത്തിനുള്ള ഒരുക്കൾ അവസാന ഘട്ടത്തിൽ. ഇൗ മാസം 25ന് തുറക്കുന്ന ഇൻഡോർ തീം പാർക്ക് ലോകത്തെ ഏറ്റവും വലിയ വാർണർ േബ്രാസ് പാർക്കായിരിക്കും. പാർക്കിലെ റൈഡുകളുടെയും റസ്റ്റാറൻറുകളുടെയും ഉൾപ്പെടെ സുരക്ഷാ^ഗുണമേൻമാ പരീക്ഷണങ്ങളും പരിശോധനകളും നടക്കുകയാണിപ്പോൾ.
ബാറ്റ്മാൻ, സൂപ്പർമാൻ, വണ്ടർവുമൺ, ടോം ആൻറ് െജറി, സ്കൂബീ ഡൂ, ഫ്ലിൻസ്റ്റോൺസ് തുടങ്ങി കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളുമായി കൂട്ടുകൂടാനും കളിച്ചുല്ലസിക്കാനും ആധുനിക സാേങ്കതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള റൈഡുകളാണ് ക്രമീകരിക്കുന്നത്. മെട്രോപോളിസ്, ഗോതം സിറ്റി, കാർടൂൺ ജംങ്ഷൻ, ബെഡ്റോക്, ഡൈനാമിറ്റ് ഗൾച്ച് വാർണർ ബ്രോസ് പ്ലാസ എന്നിങ്ങനെ ആറ് വിഭാഗങ്ങളായാണ് പാർക്ക് സജ്ജീകരണം. 16.5 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് ഇതു തയ്യാറാക്കിയിരിക്കുന്നത്. മുതിർന്നവർക്ക് 295 ദിർഹവും 1.1 മീറ്ററിൽ കുറഞ്ഞ ഉയരമുള്ള കുട്ടികൾക്ക് 230 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
