Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവർക്കി ഫൗ​േണ്ടഷൻ...

വർക്കി ഫൗ​േണ്ടഷൻ അധ്യാപക  പുരസ്​കാരം​ കാനഡക്കാരിക്ക്​

text_fields
bookmark_border
വർക്കി ഫൗ​േണ്ടഷൻ അധ്യാപക  പുരസ്​കാരം​ കാനഡക്കാരിക്ക്​
cancel

ദുബൈ: ലോകത്തെ ഏറ്റവും വലിയ അധ്യാപക അവാർഡായ ‘വർക്കി ഫൗണ്ടേഷൻ ആഗോള അധ്യാപക അവാർഡ്​ 2017’ കനേഡിയൻ ആർക്​ടിക്​ ദ്വീപ്​സമൂഹത്തിലെ മാഗി മക്​ഡൊണാൾഡിന്​. അന്താരാഷ്​​്ട്ര ബഹിരാകാശ സ്​റ്റേഷനിൽനിന്ന്​ ബഹിരാകാശ യാത്രികനായ തോമസ്​ പെസ്​​െക്വറ്റ്​ വീഡിയോ സന്ദേശത്തിലൂടെയാണ്​ 10 ലക്ഷം ഡോളർ (ആറരക്കോടി രൂപ)സമ്മാനത്തുകയുള്ള പുരസ്​കാരം പ്രഖ്യാപിച്ചത്​.
ദുബൈ അറ്റ്​ലാൻറിസ്​ ​േഹാട്ടലിൽ ഞായറാഴ്​ച രാത്രി നടന്ന ചടങ്ങിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുരസ്​കാരം അവർക്ക്​ സമ്മാനിച്ചു. ശൈഖ്​ മുഹമ്മദി​​െൻറ രക്ഷാകർതൃത്വത്തിൽ മലയാളിയായ സണ്ണിവർക്കിയുടെ നേതൃത്വത്തിലുള്ള വർക്കി ഫൗ​േണ്ടഷനാണ്​ മൂന്നു വർഷം മുമ്പ്​ പുരസ്​കാരം ഏർപ്പെടുത്തിയത്​. അധ്യാപകവൃത്തിയിലെ മികവിന്​​ പുറമെ സമൂഹത്തിൽ അധ്യാപകർ വഹിക്കേണ്ട പങ്കും പകരേണ്ട വെളിച്ചവും സംബന്ധിച്ച്​ പുതിയ മാതൃകകൾ സൃഷ്​ടിക്കുന്നവരെയാണ്​ പുരസ്​കാരത്തിന്​ പരിഗണിക്കുക.
ലോകവ്യാപകമായി നാമനിർദേശം​ ചെയ്യപ്പെട്ട 20,000 അധ്യാപകരിൽ നിന്ന്​ അന്തിക പട്ടികയി​െലത്തിയ പത്തുപേരിൽ നിന്നാണ്​ തത്സമയ പരിപാടിയിൽ വിജയിയെ പ്രഖ്യാപിച്ചത്​.

2015ൽ അമേരിക്കക്കാരി നാൻസി അറ്റ്​വെല്ലും 2016ൽ ഫലസ്​തീൻ അധ്യാപിക ഹനാൻ അൽ ഹുറൂബുമാണ്​ പുരസ്​കാരത്തിന്​ തെരഞ്ഞെടുക്കപ്പെട്ടത്​. ഇൗ വർഷത്തെ വിജയിയായ മാഗി മക്​ഡൊണാൾഡ്​ കനേഡിയൻ ആർക്​ടികിലെ വിദൂര ഗ്രാമമായ സല്യൂട്ടിലെ ഇകുസിക്​ സ്​കൂളി​െല അധ്യാപികയാണ്​. 1300 പേർ മാത്രം ജീവിക്കുന്ന, കൊടും ശൈത്യപ്രദേശമായ ഇവിടേക്ക്​ വ്യോമമാർഗം മാത്രമേ എത്തിച്ചേരാനാകൂ. മൈനസ്​ 25വരെ താപനില താഴുന്ന ഇൗ പ്രദേശത്ത്​ അധ്യാപികയാകാൻ എല്ലാവരും മടിക്കു​േമ്പാൾ ആറു വർഷ മുമ്പ്​ , ബിരുദാനന്തര ബിരുദധാരിണിയായ മാഗി സ്വയം മുന്നോട്ടുവരികയായിരുന്നു. കടുത്ത ലിംഗ വിവേചനം നിലനിൽക്കുന്ന ഇൗ സമൂഹത്തിൽ ബാല്യത്തിൽ തന്നെ ഗർഭിണികളാകുന്നതും ലഹരിമരുന്നിന്​ അടിമകളാകുന്നതും സാധാരണമാണ്​. ആത്​മഹത്യാനിരക്കും കൂടുതലാണ്​.  പെൺകുട്ടികളുടെ ഉന്നമനത്തിനായി നൈപുണ്യവികസന പരിപാടികൾക്ക്​ തുടക്കമിട്ട മാഗി ടീച്ചർ സ്​കൂളിലെ ഹാജർ നിലയിൽ കാര്യമായ മാറ്റമുണ്ടാക്കി. മുതിർന്നവർക്കും യുവാക്കൾക്കുമായി ഫിറ്റ്​നസ്​ കേന്ദ്രം ആരംഭിച്ചു. ആത്​മഹത്യാ പ്രതിരോധ പ്രചാരണ പരിപാടികൾ നടത്തുകയും ജനങ്ങളിൽ മാനസിക സമ്മർദ്ദം കുറക്കാനായി പരിസ്​ഥിതിയിലേക്ക്​ ശ്രദ്ധ​േകന്ദ്രീകരിക്കും വിധം പരിപാടികൾ ആസൂത്രണം​ ചെയ്യുകയും ചെയ്​തു. നിരവധി കൂട്ടികൾക്ക്​ അവർ വളർത്തമ്മയായി. ഇതെല്ലാം പരിഗണിച്ചാണ്​ വിദഗധ്​ ജൂറി അവരെ പുരസ്​കാരത്തിന്​ തെരഞ്ഞെടുത്തത്​. കാനഡയിലെ നോവ സ്​കോട്ടിയക്കാരിയായ മാഗി നേരത്തെ അഞ്ചു വർഷം ആഫ്രിക്കയിൽ എയ്​ഡ്​സ്​ പ്രതിരോധ രംഗത്ത്​ പ്രവർത്തിച്ചിരുന്നു.
അന്തിമ പട്ടികയിൽ ബ്രിട്ടൻ, പാകിസ്​താൻ, ​സ്​പെയിൻ,ബ്രസീൽ, ജർമനി, ജമൈക്ക, ചൈന, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരാണുണ്ടായിരുന്നത്​.
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - varkyfoundation award
Next Story