വർക്കി ഫൗണ്ടേഷൻ അവാർഡ് ബ്രിട്ടീഷ് അധ്യാപികക്ക്
text_fieldsഅബൂദബി: ഇൗ വർഷത്തെ വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്കാരം ബ്രിട്ടീഷ് അധ്യാപികയായ ആൻഡ്രിയ സാഫിറകോവിന്. ലണ്ടൻ ബ്രൻറിലെ ആൽപട്രോൺ കമ്യൂണിറ്റി സ്കൂൾ അധ്യാപികയാണ് ആൻഡ്രിയ സാഫിറകോവ്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷാകർതൃത്വത്തിലുള്ള പുരസ്കാരം പത്ത് ലക്ഷം യു.എസ് ഡോളറിേൻറതാണ്.
കൊമേഡിയനും നടനുമായ ട്രെവർ നോഹ്, നടിയും ഗായികയുമായ ജെന്നിഫർ ഹഡ്സൺ തുടങ്ങിയവർ പെങ്കടുത്ത ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. നാലു തവണ ഫോർമുല വൺ ചാമ്പ്യനായ ലെവിസ് ഹാമിൽട്ടൺ മെഴ്സിഡസ് ബെൻസ് ജി.ടി.സി കാറോടിച്ച് ചടങ്ങിലേക്ക് വന്നത് പരിപാടിയുടെ മാറ്റ് കൂട്ടി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വിഡിയോ സന്ദേശം പുരസ്കാര വേദിയിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
