ഇഫ്താർ സംഗമമൊരുക്കി വിവിധ സംഘടനകൾ
text_fieldsഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമം
ഉമ്മുൽ ഖുവൈൻ: എമിറേറ്റിലെ തൊഴിലാളികൾക്കായി ഇഫ്താർ സംഗമം സംഘടിപ്പിച്ച് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ. റമദാനിന്റെ തുടക്കം മുതൽ ഉമ്മുൽ ഖുവൈനിലെ നിർധന തൊഴിലാളികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങളിൽ പ്രസിഡന്റ് സജ്ജാദ് നാട്ടികയുടെ നേതൃത്വത്തിൽ ദിവസവും ആയിരത്തോളം കിറ്റുകൾ വിതരണം ചെയ്തുവരുന്നുണ്ട്.കഴിഞ്ഞ ദിവസം പുതിയ സനയ്യായിലെ ചൈന ക്യാമ്പിന്റെ ടർഫിൽ 1500ഓളം തൊഴിലാളികൾക്കായി നോമ്പുതുറ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ പ്രസിഡന്റ് സജ്ജാദ് നാട്ടിക സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്. രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഹിദീൻ, ചാരിറ്റി വിങ് കോഓഡിനേറ്റർ നവാസ് ഹമീദ് എന്നിവർ ആശംസകളും ജോയന്റ് സെക്രട്ടറി റാഷിദ് പൊന്നാണ്ടി നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

