Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightട്രംപിന്‍റെ...

ട്രംപിന്‍റെ നിർദേശത്തിലെ ഹമാസ്​ നടപടി സ്വാഗതം ചെയ്ത്​ വിവിധ രാജ്യങ്ങൾ

text_fields
bookmark_border
uae countries
cancel
Listen to this Article

ദുബൈ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഹമാസ്​ നടത്തിയ നടപടികളെ സ്വാഗതം ചെയ്ത്​ യു.എ.ഇ അടക്കമുള്ള അറബ്​, മുസ്​ലിം രാജ്യങ്ങൾ. യു.എ.ഇ കൂടാതെ ജോർഡൻ, ഇന്തോനേഷ്യ, പാക്സിതാൻ, തുർക്കിയ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്​ എന്നീ രാജ്യങ്ങളു​ടെ വിദേശകാര്യ മന്ത്രിമാരാണ്​ ഇത്​ സംബന്ധിച്ച സംയുക്​ത പ്രസ്താവന പുറപ്പെടുവിച്ചത്​.

ഗസ്സയിൽ ബോംബിങ്​ അടിയന്തരമായി അവസാനിപ്പിക്കാനും തടവുകാരെ കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കാനുമുള്ള ട്രംപിന്‍റെ ആഹ്വാനത്തെയും പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്​. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള യു.എസ്​ പ്രസിഡന്‍റിന്‍റെ ശ്രമങ്ങളെ വിദേശകാര്യ മന്ത്രിമാർ അഭിനന്ദിക്കുകയും ചെയ്തു. നിലവിലെ സംഭവവികാസങ്ങൾ സമഗ്രവും സുസ്ഥിരവുമായ വെടിനിർത്തൽ കൈവരിക്കാനും ഗസ്സയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ മാനുഷിക സാഹചര്യത്തെ നേരിടാനുമുള്ള ശരിയായ അവസരമാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

ഫലസ്തീനികളായ സ്വതന്ത്ര സാ​ങ്കേതിക വിദഗ്ദരുടെ സംഘത്തിന്​ ഗസ്സയുടെ ഭരണം കൈമാറാനുള്ളഹമാസിന്‍റെ സന്നദ്ധതയെയും വിദേശകാര്യ മന്ത്രിമാർ സ്വാഗതം ചെയ്തു. നിർദേശങ്ങളിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെട്ടു.

യുദ്ധം ഉടനടി അവസാനിപ്പിച്ച്​, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കാനും ബന്ദികളെ മോചിപ്പിക്കാനും അതുവഴി ഇസ്രായേൽ പൂർണമായി പിൻവാങ്ങുന്നതിലേക്കും ഗസ്സയുടെ പുനർനിർമ്മാണത്തിലേക്കും നയിക്കുന്ന വിധത്തിൽ, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ നീതിയുക്തമായ സമാധാനത്തിലേക്കുള്ള പാത സൃഷ്ടിക്കുന്നതിലുള്ള എല്ലാ ശ്രമങ്ങൾക്കും പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്​താവന വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiWarus presidentDonald TrumpGaza War
News Summary - Various countries welcome Hamas action on Trump's proposal
Next Story