മലയാളി ഡിസൈനർമാർക്ക് പുതിയ ദിശാബോധമേകി ‘വര’ സംഗമം
text_fields‘വര’ ദുബൈയിൽ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയിലെ മലയാളി ഡിസൈനർമാരുടെ കൂട്ടായ്മയായ ‘വര’ സംഘടിപ്പിച്ച ‘വരയും ഡിസൈനറും! 2026’ സംഗമം ദുബൈയിൽ നടന്നു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിസൈനർമാർ, ക്രിയേറ്റീവ് പ്രൊഫഷനലുകൾ, വിദ്യാർഥികൾ, സംരംഭകർ എന്നിവർ പങ്കെടുത്ത പരിപാടി ഡിസൈൻ മേഖലയിലെ പുതിയ ആശയങ്ങൾക്കും അറിവ് പങ്കിടലിനും വേദിയായി മാറി. ഡിസൈൻ രംഗത്തെ പുതിയ പ്രവണതകൾ, എ.ഐ, വ്യക്തിഗത ബ്രാൻഡിങ്, ക്രിയേറ്റീവ് ലീഡർഷിപ്പ്, ആഗോള അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ സംസാരിച്ചു.
പ്രമുഖ ഡിസൈനർമാരായ ജിതേഷും റിജിൻ കുന്നത്തും ക്രിയേറ്റീവ് ചിന്തയുടെ പ്രാധാന്യത്തെക്കുറിച്ചും യു.എ.ഇയിലെ ഡിസൈനർമാർക്കുള്ള സാധ്യതകളെക്കുറിച്ചും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് നടന്ന പ്രത്യേക സെഷനിൽ റാഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫെഡെറിക്കോ റോബർട്ടോ ആഗോള ബ്രാൻഡിങ് അനുഭവങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഒരു ക്രിയേറ്റീവ് പ്രൊഫഷനൽ എങ്ങനെ വളരണമെന്നതിനെക്കുറിച്ചും സംസാരിച്ചു. എ.ഐയുടെ സാധ്യതകൾ ജിയോ ജോൺ മുല്ലൂർ പ്രായോഗികമായി അവതരിപ്പിച്ചു.
അവസാന സെഷനിൽ ടോണിറ്റ് തോമസും ശ്യാം മനോഹറും ചേർന്ന് ഒരു ഡിസൈനർ എങ്ങനെ മികച്ച ‘ക്രിയേറ്റിവ് ലീഡർ’ ആയി മാറണമെന്നും ക്ലയന്റ് മാനേജ്മെന്റും വ്യക്തിഗത ബ്രാൻഡിങ്ങും എങ്ങനെ കൈകാര്യം ചെയ്യണമെന്നും വിശദീകരിച്ചു.
സമാപന ചടങ്ങിൽ ‘വര’യുടെ വരാനിരിക്കുന്ന പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ആർടെക്സ് സമ്മാനമായി നൽകിയ ബൈക്കിന്റെ താക്കോൽ വിജയിയായ അസ്ലമിന് കൈമാറി.
വിദ്യ അവതാരകയായ ചടങ്ങിൽ, ‘വി’വര ചെയർമാൻ സജീർ ഗ്രീൻ ഡോട്ട്, ഇവന്റ് കോർഡിന്റെർമാരായ നാസർ എഫ്.എക്സ്, ഷംനാഫ്, ജയേഷ്, ജി.ഡി. ഉനൈസ്, രാഹുൽ, റിയാസ്, പ്രസൂൺ, ഫൈസർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. യു.എ.ഇയിലെ മലയാളി ഡിസൈനർമാർക്ക് ആഗോള സാധ്യതകളിലേക്കുള്ള മികച്ചൊരു ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായി ഈ സംഗമം മാറിയെന്നും, വരും ദിവസങ്ങളിൽ കൂടുതൽ മികച്ച പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

