‘വര’ ആർടെക്സ് 2023 സംഘടിപ്പിച്ചു
text_fieldsയു.എ.ഇയിലെ മലയാളി ക്രിയേറ്റിവ് ഡിസൈനർമാരുടെ കൂട്ടായ്മ ‘വര’ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയിലെ മലയാളി ക്രിയേറ്റിവ് ഡിസൈനർമാരുടെ കൂട്ടായ്മയായ ‘വര’ ആർട്ടെക്സ് 2023 എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. 500ഓളം ഗ്രാഫിക്, അച്ചടി, പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾ പങ്കെടുത്തു. ‘കാലിഗ്രഫിയുടെ പ്രസക്തി’ വിഷയത്തിൽ ഖലീലുല്ല ചെമ്മനാട്, ‘ഡിസൈനറുടെ ആരോഗ്യ ശീലങ്ങൾ’ സെമിനാറിൽ ഓർത്തോ വിദഗ്ധൻ ഡോ. വിജയ് രവി വർമ, നേത്രരോഗ വിദഗ്ധൻ ഷഹീൻ അലി, ‘സോളോ വിഡിയോഗ്രഫിയുടെ സാധ്യതകൾ’ വിഷയത്തിൽ സുൽത്താൻ ഖാൻ, ‘പുതിയ കാലഘട്ടത്തിലെ ഡിസൈനിങ് ടൂളുകൾ’ സെഷനിൽ ജിയോ ജോൺ മുള്ളൂർ, ‘ഇൻഡസ്ട്രിയൽ മേഖലയിൽ ഡിസൈനറുടെ സാധ്യതകൾ’ വിഷയത്തിൽ ബോളിവുഡ് ആർട്ട് ഡയറക്ടർ സലീം മൻസിൽ എന്നിവർ സംസാരിച്ചു.
ഡിസൈനർമാരുടെ തൊഴിലിടങ്ങളിലെ നിയമങ്ങളെക്കുറിച്ച് അഡ്വ. ശമീൽ ഉമർ, ഫോട്ടോഗ്രഫിയെക്കുറിച്ച് നൗഫൽ പെരിന്തൽമണ്ണ, വിഡിയോ അനിമേഷൻ, പ്രമോഷൻ തുടങ്ങിയ വിഷയത്തിൽ അനസ് റംസാൻ, റിയാസ് നൗഫൽ തുടങ്ങിയവർ സംസാരിച്ചു. ഗോൾഡ് എഫ്.എം ആർ.ജെ. വൈശാഖും സംഗീതസംവിധായകൻ റിയാസ് ഷായും പങ്കെടുത്തു. അനസ് കൊങ്ങയിൽ പരിപാടി നിയന്ത്രിച്ചു. സജീർ ഗ്രീൻ ഡോട്ട്, ജിബിൻ, അൻസാർ, മുബീൻ, ഹസ്സൻ യാസ്ക്, റിയാസ്, അഭിലാഷ്, ജോബിൻ, ഉനൈസ്, വിപിൻ, മുഹമ്മദ് ഷാനിഫ്, ജംനാസ്, സിയാദ്, മുബഷിർ തുടങ്ങിയവർ നേതൃത്വം നൽകി. സാബിർ, നൗഫൽ എന്നിവർക്ക് ഉപഹാരം സമർപ്പിച്ചു. ഷമീം മാറഞ്ചേരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

