കമോൺ കേരള സന്ദേശവുമായി വനിത സംഘങ്ങൾ
text_fieldsഷാർജ: വനിത ശാക്തീകരണം ദർശനമാക്കി, സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്ന ശൈഖ് സു ൽത്താെൻറ നാട്ടിൽ നടക്കുന്ന കമോൺ കേരള വാണിജ്യ-സാംസ്കാരിക വിനിമയ മേളയുടെ സന്ദേ ശവുമായി വനിത സംഘങ്ങളും രംഗത്ത്. പ്രവാസി വനിത പ്രവർത്തകർക്ക് പുറമെ കുട്ടികളും കേരളത്തിെൻറ മഹാമേളയുടെ വരവിനായി നാളുകളെണ്ണി, കമോൺ കേരള പാട്ടും പാടി കാത്തിരിക്കുകയാണ്.
ടിക്കറ്റ്-ബ്രോഷർ പ്രകാശനം റൂബി മുസമ്മിലും റോസി ടീച്ചറും ചേർന്ന് നിർവഹിച്ചു. പതിവ് പരിപാടികൾക്കുപരിയായി സ്ത്രീകളുടെ മുന്നേറ്റങ്ങൾക്ക് കമോൺ കേരള നൽകുന്ന പിന്തുണയും പ്രോത്സാഹനവും ഏറെ ശ്രദ്ധേയമാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഷാർജയിലെ കുടുംബ, പ്രവാസി കൂട്ടായ്മയുടെ പരിപാടികളിലെല്ലാം കമോൺ കേരള ടിക്കറ്റുകൾ ലഭ്യമാക്കാനും ഇവർ ശ്രദ്ധിക്കുന്നുണ്ട്്. അർച്ചന, സ്വപ്ന, സിനി, സുമയ്യ ഷംസുദ്ദീൻ, സാജിദ പാഷ, നസീറ മൊയ്തു തുടങ്ങിയവർ ടിക്കറ്റ് വിതരണോദ്ഘാടന പരിപാടിക്ക് നേതൃത്വം നൽകി.
