അബൂദബി കെ.എം.സി.സി വനിതാവിങ് ‘ഡിലിജെൻഷിയ’ ഒരുക്കി
text_fieldsഅബൂദബി: സംസ്ഥാന കെ.എം.സി.സി വനിതാ വിങ് സംഘടിപ്പിച്ച വിനോദ-വിജ്ഞാന സംഗമം ‘ഡിലിജെൻ ഷിയ’യിൽ നൂറുകണക്കിന് സ്ത്രീകളും വിദ്യാർഥികളും കുരുന്നുകളും പങ്കുചേർന്നു. അബൂദബ ി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ആദ്യഘട്ട പരിപാടിയിൽ വനിതാ വിങ് പ്രസിഡൻറ് വ ഹീദ ഹാരിസ് അധ്യക്ഷത വഹിച്ചു.
ദുബൈ മെഡിക്കൽ കോളജ് ഐ.ഇ ഡയറക്ടർ ഡോ. ഫൗസിയ അഹമ്മദ് ഉദ്ഘാടനം ചെയ്തു. അബൂദബി കെ.എം.സി.സി പ്രസിഡൻറ് ഷുക്കൂറലി കല്ലുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. ‘സ്ത്രീയുടെ കരുതലും സാമൂഹിക ഇടപെടലും’ വിഷയത്തിൽ ഡോ. ആൻസി ജോർജ് സദസ്സിനോട് സംവദിച്ചു.അബൂദബി കെ.എം.സി.സി കെയർ പദ്ധതി ഡോ. ഷാഹിന നസ്രീൻ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അനീസ ഹസൈനാർ സ്വാഗതവും സെക്രട്ടറി അഫ്ന നൗഷാദ് നന്ദിയും പറഞ്ഞു. ‘മുൾവേലിക്കപ്പുറം’ കവിതാ സമാഹാരം രചിച്ച കമ്മിറ്റി രക്ഷാധികാരി ഡോ. ഹസീന ബീഗത്തെ ചടങ്ങിൽ ആദരിച്ചു. വിദ്യാർഥികളുടെ മത്സരങ്ങൾ അജിഷാ ഷിനൂഫ്, ഷഹനാസ് ആരിഫ് എന്നിവർ നിയന്ത്രിച്ചു. ഫാത്തിമ സലാം, റോഷ്ന ഷാനവാസ്, അസ്ലീന സമീർ, അസ്ന അഷ്റഫ്, സഅദിയ്യ റാഷിദ്, സജിത സഫീഷ്, ഹഫ്സ ബാസിത്, ഫൈസി ഫസൽ, അഖില സമദ്, ഷിദ മുഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.
സമാപന സംഗമം മുനീറ സൈത് മുഹമ്മദിെൻറ അധ്യക്ഷതയിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കുൽസു ടീച്ചർ, സെക്രട്ടറി റോഷ്നി ഖാലിദ്, ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി എം.പി.എം. റഷീദ്, കെ.എം.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. നജ്ല റഷീദ് സ്വാഗതവും റഹിയാന അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.സംസ്ഥാന കെ.എം.സി.സി ട്രഷറർ പി.കെ. അഹമ്മദ്, ഓർഗനൈസിങ് സെക്രട്ടറി സമീർ തൃക്കരിപ്പൂർ, സെക്രട്ടറിമാരായ റഷീദ് പട്ടാമ്പി, സഫീഷ് താമരക്കുളം തുടങ്ങിയവർ സംബന്ധിച്ചു.
