വയനാടിനായി ഫുഡ് ചലഞ്ചുമായി വനിതാ കലാസാഹിതി
text_fieldsഷാര്‍ജ വനിതാ കലാസാഹിതി
സംഘടിപ്പിച്ച ഫുഡ് ചലഞ്ച്
ഷാര്‍ജ: വയനാട് ദുരന്തത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ നടത്തുന്ന ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഫുഡ് ചലഞ്ച് സംഘടിപ്പിച്ച് വനിതാ കലാസാഹിതി.
500ലേറെ പേര് ഫുഡ് ചലഞ്ച് ഏറ്റെടുത്തതായി വനിതാ കലാസാഹിതി ഷാര്‍ജ പ്രസിഡന്റ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു, വയനാട് ഫുഡ് ചലഞ്ച് കണ്‍വീനര്‍ മീര എന്നിവര്‍ അറിയിച്ചു. ഫുഡ് ചലഞ്ചില്‍നിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം കൈമാറുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

