വന്ദേഭാരത്: അഞ്ചാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു
text_fieldsദുബൈ: വന്ദേഭാരത് മിഷൻ വഴി യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള അഞ്ചാംഘട്ട ഷെഡ്യൂൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നുമുതൽ 15 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 34 സർവിസ് ഉൾപ്പെടെ ഇന്ത്യയിലേക്ക് 88 വിമാനങ്ങളാണ് പുറപ്പെടുന്നത്.
ഏറ്റവും കൂടുതൽ കേരളത്തിലേക്കാണ്. ദുബൈ, അബൂദബി, ഷാർജ എയർപോർട്ടുകളിൽനിന്ന് വിമാനങ്ങൾ പുറപ്പെടും. കണ്ണൂർ, കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഒമ്പതു വീതവും കൊച്ചി, തിരുവനന്തപുരം എയർപോർട്ടിലേക്ക് എട്ടു വീതവും സർവിസ് ഉണ്ടാവും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. എയർ ഇന്ത്യ എക്സ്പ്രസിെൻറ വിമാനങ്ങളാണ് സർവിസ് നടത്തുന്നത്.
