വന്ദേഭാരത്: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു; യു.എ.ഇയിൽ നിന്ന് കേരളത്തിലേക്ക് 38 വിമാനം
text_fieldsദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷെൻറ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ 31 വരെയുള്ള ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ടിക്കറ്റ് വിൽപന എന്ന് തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല.
യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 79 വിമാനങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്. ഇതിൽ 38 എണ്ണവും കേരളത്തിലേക്കാണ്. പുതിയ ഷെഡ്യൂളിൽ ഷാർജയിൽ നിന്നും വിമാനം ഉൾപെടുത്തിയിട്ടുണ്ട്. അതേസമയം, അബൂദബിയിൽ നിന്നുള്ള വിമാനങ്ങളൊന്നും പട്ടികയിൽ ഉൾപെടുത്തിയിട്ടില്ല.
ഷാർജയിൽ നിന്ന് 11 വിമാനങ്ങളും ദുബൈയിൽ നിന്ന് 27 വിമാനങ്ങളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കോഴിക്കോേട്ടക്ക് 11, കൊച്ചിയിലേക്ക് 14, തിരുവനന്തപുരത്തേക്ക് ഏഴ്, കണ്ണൂരിലേക്ക് ആറ് വിമാനങ്ങളാണ് സർവിസ് നടത്തുക.
വിമാന ഷെഡ്യൂൾ:
ജൂലൈ 15: ദുബൈ-കോഴിക്കോട്,
ദുബൈ- കൊച്ചി
, ഷാർജ-കണ്ണൂർ
16: ദുബൈ-കണ്ണൂർ,
ഷാർജ-കൊച്ചി
17: ദുബൈ-കോഴിക്കോട്
, ദുബൈ-കൊച്ചി
18: ഷാർജ-കോഴിക്കോട്,
ദുബൈ-കൊച്ചി
19: ദുബൈ-തിരുവനന്തപുരം,
ഷാർജ-കണ്ണൂർ
, ദുബൈ-കൊച്ചി
20: ദുബൈ-കോഴിക്കോട്
21: ദുബൈ-കൊച്ചി,
ഷാർജ-കോഴിക്കോട്
22: ദുബൈ-കോഴിക്കോട്,
ദുബൈ-തിരുവനന്തപുരം
23: ഷാർജ-കോഴിക്കോട്
, ദുബൈ-കോഴിക്കോട്
24: ഷാർജ-തിരുവനന്തപുരം,
ദുബൈ-കോഴിക്കോട്
, ദുബൈ-കൊച്ചി
25: ദുബൈ-തിരുവനന്തപുരം,
ദുബൈ-കൊച്ചി
26: ദുബൈ-കണ്ണൂർ
, ദുബൈ-കൊച്ചി
27: ദുബൈ-കണ്ണൂർ
, ഷാർജ-കൊച്ചി
28: ദുബൈ-കോഴിക്കോട്
29: ഷാർജ-കോഴിക്കോട്,
ഷാർജ-കൊച്ചി
, ദുബൈ-കൊച്ചി
, ദുബൈ-തിരുവനന്തപുരം
30: ദുബൈ-കണ്ണൂർ
, ദുബൈ-കൊച്ചി,
ദുബൈ-തിരുവനന്തപുരം
31: ഷാർജ-തിരുവനന്തപുരം,
ദുബൈ-കൊച്ചി.