Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവന്ദേഭാരത്​:...

വന്ദേഭാരത്​:  മടങ്ങാനൊരുങ്ങുന്നവർക്ക്​ ഇടിത്തീയായി വിമാന നിരക്ക്​ വർധന വരുന്നു

text_fields
bookmark_border
വന്ദേഭാരത്​:  മടങ്ങാനൊരുങ്ങുന്നവർക്ക്​ ഇടിത്തീയായി വിമാന നിരക്ക്​ വർധന വരുന്നു
cancel

ദുബൈ: നാട്ടിലേക്ക്​ മടങ്ങാനുള്ള ടിക്കറ്റെടുക്കാൻ വഴിയില്ലാതെ നട്ടംതിരിയുന്ന പ്രവാസി ഇന്ത്യൻ ജനതയെകാത്തിരിക്കുന്നത്​ അടുത്ത ദുരിതം. നിലവിൽ ഇൗടാക്കിക്കൊണ്ടിരിക്കുന്ന കൂടിയ ടിക്കറ്റ്​ നിരക്കി​​െൻറ 40 ശതമാനത്തോളം വർധനയാണ്​ വരാനിരിക്കുന്നത്​. സാമൂഹിക അകലം ഉറപ്പാക്കുന്നതിനായി വിമാനത്തി​​െൻറ മധ്യത്തിലുള്ള സീറ്റുകളിൽ ആളെ ഒഴിവാക്കണമെന്ന സുപ്രിംകോടതി നിർദേശമാണ്​ നിരക്ക്​ വർധനക്ക്​ വഴിയൊരുക്കുന്നത്​.

ഇൗ ഉത്തരവ്​ പാല​ിക്കേണ്ടി വന്നാൽ നിരക്ക്​ വർധനയല്ലാതെ വേറെ വഴിയില്ലെന്ന്​ എയർ ഇന്ത്യ വൃത്തങ്ങൾ വ്യക്​തമാക്കുന്നു. വിമാനങ്ങളുടെ ആരോഗ്യമല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനം എന്നാണ് എയര്‍ ഇന്ത്യയോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ കോവിഡ്-19 തടയാന്‍ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ വിമാനത്തിനകത്ത് ഇതിന് ഘടക വിരുദ്ധമായി മുഴുവന്‍ സീറ്റിലും ആളെ നിറച്ചാണ് പ്രവാസികളെ തിരിച്ച്​ നാട്ടിലെത്തിക്കുന്നത്​ എന്നാണ്​ എയർ ഇന്ത്യക്കെതിരായ ആരോപണം.  സാമൂഹിക അകലം പാലിക്കുന്നില്ല എന്നാരോപിച്ച്​  വിമാനത്തിനകത്ത് വെച്ച്​ ചില യാത്രക്കാര്‍ ബഹളം വെച്ചിരുന്നു.  

സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കൊണ്ട് പോകുന്നതിൽ ആരോഗ്യ പ്രവര്‍ത്തകരും അനിഷ്​ടവും ആശയങ്കയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ ഇൗടാക്കുന്ന തുക തന്നെ പലർക്കും താങ്ങാൻ കഴിയുന്ന നിരക്കല്ല.   വീണ്ടും തുക വര്‍ദ്ധിപ്പിക്കുകയാണങ്കില്‍ അത്​ തൊഴില്‍ നഷ്​ടപ്പെട്ട പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം എന്ന സ്വപ്​നം തന്നെ തകർത്തു കളയും. പലരും ഗൾഫിലെ സന്നദ്ധസംഘടനകളുടെയും വ്യവസായ ഗ്രൂപ്പുകളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും പിന്തുണയിലാണ്​ നാട്ടിലേക്ക്​ മടങ്ങാനൊരുങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsticket chargeVande Bharat
News Summary - Vandebharat mission ticket charge-Gulf news
Next Story