കെ.പി. വത്സലൻ അനുസ്മരണവും- കുടുംബ സംഗമവും
text_fieldsഷാർജ: ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രവാസികളുടെ സംഘടനയായ പ്രോഗ്രസീവ് കെ.പി. വത്സലൻ അനുസ്മരണവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ഷാർജയിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം കെ.കെ. മുബാറക്ക് ഉദ്‌ഘാടനം ചെയ്തു. 2006ല്‍ ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ പദവിയിലിരിക്കെ രാഷ്ട്രീയ എതിരാളികളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെ.പി. വത്സലെൻറ വേർപാട് വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്തും ആവേശവും പകരുന്നതാണെന്ന് മുബാറക്ക് പറഞ്ഞു.
മനാഫ് അധ്യക്ഷത വഹിച്ചു. മാസ് ഷാർജ പ്രതിനിധി ഫിയാസ്, പ്രോഗ്രസീവ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് സുനില്‍ മാടമ്പി, മുന്‍ പ്രസിഡൻറ് ബോസ് കുഞ്ചേരി, സുഭാഷ്, അബൂബക്കര്‍, ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. ഷിഹാദ് സ്വാഗതവും ജിബിന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
