‘വാഹന മോഷണ’ത്തിനെതിരെ പ്രചാരണവുമായി റാക് പൊലീസ്
text_fieldsറാസല്‍ഖൈമ: ഉടമകളും സ്ഥാപനങ്ങളും വാഹനങ്ങളുടെ സംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി റാക് പൊലീസിെൻറ പ്രചാരണം. സുരക്ഷിതമായ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും വിലമതിക്കുന്ന വസ്തുവകകളും രേഖകളും വാഹനങ്ങളില്‍ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
സമൂഹത്തില്‍ ശരിയായ രീതിയിലുള്ള സുരക്ഷാ ബോധം വളര്‍ത്തുക പ്രചാരണത്തിെൻറ ലക്ഷ്യമാണ്. വിജന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും ദീര്‍ഘനാള്‍ വാഹനം പാര്‍ക്ക് ചെയ്ത് പോകുന്നവര്‍ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ആവശ്യമുള്ളവര്‍ക്ക് 050 7669229, 999 നമ്പറുകളില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
