Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ഫ യു.​എ.​ഇ...

വ​ഫ യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
vafa
cancel
camera_alt

പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വ​ഫ യു.​എ.​ഇ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ

അ​ജ്മാ​ൻ: വേ​ങ്ങ​ര​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വ​ഫ​യു​ടെ (വേ​ങ്ങ​ര ഏ​രി​യ ഫ്ര​ൻ​ഡ്സ് അ​സോ​സി​യേ​ഷ​ൻ) 2024-25 വ​ർ​ഷ​ത്തേ​ക്ക്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. മ​ജീ​ദ് കാ​പ്പ​ൻ (പ്ര​സി​ഡ​ന്റ്), പ​ക്കി​യ​ൻ അ​ബ്ദു​ൽ സ​മ​ദ് (സെ​ക്ര​ട്ട​റി), നി​സാ​ർ കൊ​ള​ക്കാ​ട്ടി​ൽ (ട്ര​ഷ​റ​ർ), സൈ​നു​ൽ ആ​ബി​ദ് സി.​വി, അ​സീ​സ് കാ​വു​ങ്ങ​ൽ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), റ​ഷീ​ദ് തോ​ട്ട​ത്തി​ൽ, സി​ദ്ദീ​ഖ് സാ​ലി​ഹ് സി.​എ​ച്ച് (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), എ.​കെ.​എം ശ​രീ​ഫ്(​ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ജ്മാ​നി​ലെ ത​മാം റ​സ്റ്റാ​റ​ന്റി​ൽ പ്ര​സി​ഡ​ന്റ് സ​മ​ദ് പ​ക്കി​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് എ.​കെ.​എം ശ​രീ​ഫ് സ്വാ​​ഗ​തം പ​റ​ഞ്ഞു. ശു​ഐ​ബ് പാ​ലി​ശ്ശേ​രി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും നി​സാ​ർ കൊ​ള​ക്കാ​ട്ടി​ൽ ഫി​നാ​ൻ​സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ഡോ. ​വി.​ടി. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, കെ.​കെ. കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഐ​ഡി കാ​ർ​ഡ് കാ​മ്പ​യി​നി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ദു​ബൈ സോ​ൺ സെ​ക്ര​ട്ട​റി എ.​കെ സി​ദ്ദീ​ഖി​ന് നി​സാ​ർ കൊ​ള​ക്കാ​ട്ടി​ൽ മെ​മ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച വ​ഫ ദു​ബൈ സോ​ണ​ൽ ക​മ്മി​റ്റി​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫി​റോ​സ് കൊ​ള​ക്കാ​ട്ടി​ൽ കൈ​മാ​റി. ദു​ബൈ പ്ര​സി​ഡ​ന്റ് ശ​റ​ഫു നെ​ല്ലാ​ട​നെ ശു​ഐ​ബ് പാ​ലി​ശ്ശേ​രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. വേ​ൾ​ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ പി. ​ഫൈ​സ​ലി​ന് സ​മ​ദ് പ​ക്കി​യ​ൻ ഉ​പ​ഹാ​രം ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നെ​ത്തി​യ സോ​ണ​ൽ ക​മ്മി​റ്റി അം​​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - VAFA UAE Central Committee Officials
Next Story