ഓണാഘോഷവും കുടുംബസംഗമവും
text_fieldsദുബൈ: കൊല്ലം ചവറ മണ്ഡലത്തിലെ പന്മന പഞ്ചായത്തിലെ വടക്കുംതല പ്രവാസികളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. ഓണാഘോഷത്തിൽ ചവറ എം.എൽ.എ ഡോ. സുജിത്ത് വിജയൻപിള്ള പങ്കെടുത്തു. ചടങ്ങിൽ ചവറയിലെ ഏൻജൽവാലി വൃദ്ധസദനത്തിന്റെ കോഓഡിനേറ്റർ ഹഫീസ് ഷഫീഖിനെ ആദരിച്ചു.
ഷാർജ റോള കേന്ദ്രമായി പ്രവർത്തിക്കുന്ന കൂട്ടായ്മക്ക് പ്രവാസി ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞെന്ന് സെക്രട്ടറി മുനീർ ജമലുദ്ദീൻ പറഞ്ഞു. പ്രവർത്തക സമിതി ഉപദേശക അംഗം നിസാർ കൊല്ലക, ഷാനി എന്നിവർ ചേർന്ന് എം.എൽ.എയെ പൊന്നാട അണിയിച്ചു. ജോ. സെക്രട്ടറിമാരായ നിജു അലിയാർ, നിസാർ പോളയിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.എ. നിയാസ്, സുനു കൊച്ചുതറയിൽ സിയാദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

