വടക്കാഞ്ചേരി സുഹൃദ് സംഘം ‘സ്നേഹവീട്’ പദ്ധതി ബ്രോഷർ പ്രകാശനം
text_fieldsദുബൈ: യു.എ.ഇ.യിലെ വടക്കാഞ്ചേരി സ്വദേശികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘം (ഡബ്ല്യു.എസ്.എസ്) 38-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ അഞ്ചാമത് കാരുണ്യ ഭവനനിർമാണ പദ്ധതിയായ ‘സ്നേഹവീട്–26’ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അൽ സുബൈർ ഫാമിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിന്‍റെ വേദിയിൽ പദ്ധതിയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചു. നാട്ടിലെ നിർധനരും ഭവനരഹിതരുമായ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് നിർമിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ‘സ്നേഹവീട്–26’ പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ വടക്കാഞ്ചേരി സുഹൃത് സംഘത്തിന്‍റെ പ്രസിഡന്‍റ് അബ്ദുൽ ജലീൽ, ജനറൽ സെക്രട്ടറി റിയാസ് ഷാൻ, ട്രഷറർ ഡയണി ബിമൽ, കാരുണ്യ വിഭാഗം കൺവിനർ അബൂബക്കർ, മറ്റു ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ, പ്രമുഖ വ്യക്തികൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംഘടനയുടെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് ‘സ്നേഹവീട്–26’ പദ്ധതിയെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

