വടക്കാഞ്ചേരി സുഹൃദ്സംഘം ഫുട്ബാൾ ടൂർണമെന്റ്
text_fieldsവടക്കാഞ്ചേരി സുഹൃദ് സംഘം സംഘടിപ്പിച്ച ഫുട്ബാൾ
ടൂർണമെന്റിൽ പങ്കെടുത്തവർ അതിഥികൾകൊപ്പം
ദുബൈ: വടക്കാഞ്ചേരി സുഹൃദ്സംഘം യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ മാസ്റ്റേഴ്സ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. അജ്മാൻ മലയീബ് ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ ശൈഖ് ഖാലിദ് സൗദ് ബിൻ അബ്ദുല്ല ബിൻ റാശിദ് അൽ നുഐമി ഉദ്ഘാടനവും കിക്കോഫും നിർവഹിച്ചു. മുൻ കേരള സന്തോഷ് ട്രോഫി കോച്ചും ഈസ്റ്റ് ബംഗാൾ കോച്ചുമായ ബിനോ ജോർജ് മുഖ്യാതിഥിയായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് താഴത്തേക്കളം ആശംസ നേർന്നു. സുഹൃദ്സംഘം പ്രസിഡന്റ് അനൂപ് മേനോൻ, സെക്രട്ടറി മനോജ് പള്ളത്ത്, ട്രഷറർ സജിത്ത് വലിയവീട്ടിൽ, ഫുട്ബാൾ ടൂർണമെന്റ് കൺവീനർമാരായ അജിത് വരവൂർ, സുമേഷ് പിലാക്കാട്, യൂത്ത് വിങ് കോഓഡിനേറ്റർ പ്രദീപ് ബാലൻ, ഗ്ലോബൽ ചെയർമാൻ സന്തോഷ് പിലാക്കാട്, രക്ഷാധികാരി വി.എൻ ബാബു എന്നിവർ നേതൃത്വം നൽകി. പ്രവാസ ഭൂമിയിലെ മികച്ച 10 മാസ്റ്റേഴ്സ് ഫുട്ബാൾ ക്ലബുകൾ മത്സരിച്ച ടൂർണമെന്റിൽ യു.എഫ്.എഫ്.സി ദുബൈ ജേതാക്കളായി. എസ്.ജെ.ബി പൂത്തുറൈ റണ്ണേഴ്സ് അപ്പും, മറൈൻ കോസ്റ്റ ടീം സെക്കൻഡ് റണ്ണേഴ്സ് അപ് ട്രോഫിയും നേടി. വിജയികൾക്കുള്ള ട്രോഫി വിതരണം ബിനോ ജോർജും സുഹൃദ്സംഘം ഭാരവാഹികളും ചേർന്ന് നിർവഹിച്ചു. പ്രവാസ ലോകത്ത് ആരോഗ്യ സംരക്ഷണത്തിന് വ്യായാമ ദിനചര്യയും കായിക മത്സരങ്ങളുടെ ആവശ്യകതയും മനസ്സിലാക്കി സുഹൃദ്സംഘം നടത്തുന്ന പരിശ്രമങ്ങളെ ശൈഖ് ഖാലിദ് സൗദ് ബിൻ അബ്ദുല്ല ബിൻ റാശിദ് അൽ നുഐമി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

