വടക്കേക്കാട് അഭയം കുടുംബ സംഗമം
text_fieldsവടക്കേക്കാട് അഭയം കുടുംബ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: രണ്ട് പതിറ്റാണ്ടോളമായി തൃശൂർ ജില്ലയിലെ വടക്കേക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭയം പാലിയേറ്റിവ് ട്രസ്റ്റ് യു.എ.ഇ അംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.
ഖിസൈസിലുള്ള ബിൻ ശബീബ് മാളിൽ ചേർന്ന സംഗമത്തിൽ ഡോ. ജമാൽ അബൂബക്കർ മുഖ്യാതിഥിയായി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. അഭയം യു.എ.ഇ കോഓഡിനേറ്റർ ഡോ. മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.
കാസിം പുത്തൻപുരക്കൽ അഭയത്തെ പരിചയപ്പെടുത്തി. അഭയം പാലിയേറ്റീവ് ട്രസ്റ്റിന്റെ ചെയർമാൻ മൈമൂന ഹംസയും കെ.വി. ഹംസയും പ്രവർത്തനങ്ങളെ കുറിച്ചും പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചു. ഷാജി അമ്മന്നൂർ, മുഹമ്മദലി ഇടിയാട്ടയിൽ, കെ.വി. ബക്കർ, എൻജിനീയർ ലതിഫ് കുറുപ്പന്റകായിൽ, ഡോ. ബഷീർ ബാബു, അഡ്വ. ഷബീൽ ഉമ്മർ എന്നിവർ ആശംസ നേർന്നു. അമീർ മുഹമ്മദ് പരിപാടികൾ നിയന്ത്രിച്ചു. ഒ.എം. നസീർ നന്ദി രേഖപ്പെടുത്തി.

