Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ട​ക​ര എ​ൻ.​ആ​ർ.​ഐ...

വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു
cancel

ഷാ​ർ​ജ: വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി​യു​ടെ ഓ​ണാ​ഘോ​ഷം മു​ബാ​റ​ക് സെ​ന്‍റ​റി​ലെ ഏ​ഷ്യ​ൻ എം​ബ​യ​ർ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. രാ​വി​ലെ 10ഓ​ടെ പൂ​ക്ക​ള​മി​ട്ടാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര, ഒ​പ്പ​ന, ലേ​ലം വി​ളി, സ​മ്മാ​ന​പ​ദ്ധ​തി എ​ന്നി​വ​യും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ മി​ഴി​വേ​കി. ഓ​ണ​സ​ദ്യ​ക്ക് ശേ​ഷം ഡോ​ക്ട​ർ ധീ​ര​ജ് ആ​യു​ർ​വേ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കു​ള്ള പാ​രി​തോ​ഷി​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ വ​രി​ക്കോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ന​സീ​ർ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി മെം​ബ​ർ മ​നാ​ഫ്, അ​ബ്ദു​ല്ല മ​ല്ല​ച്ചേ​രി, അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, മാ​ത്തു​ക്കു​ട്ടി, വ​ട​ക​ര സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഇ​ന്ദ്ര​ൻ, ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

അ​ഡ്വ. ഷാ​ജി ബി, ​മു​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, റ​ഫീ​ഖ് ഏ​രോ​ത്ത്, മു​ര​ളീ​ധ​ര​ൻ ഇ​ട​വ​ന, അ​ഷ്റ​ഫ് വേ​ളം, ജ​മാ​ൽ കു​ള​ക്ക​ണ്ട​ത്തി​ൽ, അ​ജി​ൻ ചാ​ത്തോ​ത്ത്, സ​ത്യ​ൻ പ​ള്ളി​ക്ക​ര, ല​ക്ഷ്മ​ണ​ൻ, സി.​കെ. കു​ഞ്ഞ​ബ്ദു​ല്ല, മോ​ഹ​ന​ൻ കെ.​ടി, ഷം​സീ​ർ, സു​രേ​ന്ദ്ര​ൻ ന​സീ​ർ ടി, ​ഫ​ക്രു​ദ്ദീ​ൻ, നി​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി. ഓ​ണം ക​ൺ​വീ​ന​ർ സു​ജി​ത്ത് ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റി​യാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamVadakara NRI Forum
News Summary - Vadakara NRI Forum Sharjah Committee Celebrated Onam
Next Story