വടകര എൻ.ആർ.ഐ ഫോറം രക്തദാനം സംഘടിപ്പിച്ചു
text_fieldsവടകര എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നടി സുവൈബതുൽ അസ്ലമിയ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: വടകര എൻ.ആർ.ഐ ഫോറം ദുബൈ ചാപ്റ്ററിന്റെ ഇരുപതാം വാർഷികം -പ്രവാസോത്സവം 2022ന്റെ ഭാഗമായി രക്തദാനം സംഘടിപ്പിച്ചു. ദുബൈ ലത്തീഫ ഹോസ്പിറ്റലിലാണ് നൂറോളം പ്രവർത്തകർ രക്തദാനം ചെയ്തത്. യുവനടി സുവൈബതുൽ അസ്ലമിയ ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ഡോ.ഹാരിസ്, ഇ.കെ. ദിനേശൻ, റഹീസ് പേരോട്, പുഷ്പജൻ, കെ.പി. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഇഖ്ബാൽ ചെക്യാട് സ്വാഗതവും അനിൽ കീർത്തി നന്ദിയും പറഞ്ഞു. മൊയ്തു, പ്രേമാനന്ദൻ, എസ്.പി. മഹമൂദ്, അസീസ്, സുശികുമാർ, രജീഷ്, സലാം, ജിജു, മുഹമ്മദ് ഏറാമല, ഷാജി, ബഷീർ, രാജേഷ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.

