വടകര എന്‍.ആര്.ഐ ഫോറം ആഘോഷം നാളെ
text_fieldsഅബൂദബി: വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ വടകര എന്‍.ആര്.ഐ ഫോറം അബൂദബിയുടെ ഈവര്‍ഷത്തെ ഓണം- പെരുന്നാൾ - ഗാന്ധിജയന്തി ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും.
ഞായറാഴ്ച ആരംഭിക്കുന്ന ആഘോഷം ഒക്ടോബര്‍ രണ്ടിന് ഞായറാഴ്ച ഓണസദ്യയും കലാപരിപാടികളുമായി സമാപിക്കും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ മുസഫ അഹല്യ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഓണ പൂക്കള മത്സരം നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന യു.എ.ഇയിലെ ടീമുകള്‍ക്കു പങ്കെടുക്കാം. ഗോള്‍ഡ് കോയിന് അടക്കമുള്ള സമ്മാനങ്ങള്‍ വിജയികള്‍ക്കു നല്‍കും. ഒക്ടോബര്‍ ഒന്നിന് വൈകീട്ട് ആറുമുതല്‍ മുസഫ എല്‍.എല്‍.എച്ച്. ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വടകര എന്‍.ആര്.ഐ ഫോറം അംഗങ്ങള്‍ക്കു മാത്രമായി പായസ മത്സരം നടത്തും.
ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രബന്ധമത്സരവും സംഘടിപ്പിക്കും. സമാപനം വിവിധ കലാപരിപാടികളോടും ഓണസദ്യയോടും കൂടി ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മുതല്‍ അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. കലാകായിക, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. അംഗങ്ങള്‍ക്കുവേണ്ടി തയാറാക്കിയ പ്രിവിലേജ് കാര്‍ഡ് വിതരണവുമുണ്ടാവും.
