വടകര എൻ.ആർ.ഐ ഫോറം രക്തദാന ശിബിരം
text_fieldsവടകര എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ദുബൈ: യു.എ.ഇ ഈദുൽ ഇത്തിഹാദിന്റെ ഭാഗമായി വടകര എൻ.ആർ.ഐ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി മെംബർ അഹ്മദ് അൽ സാബി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ആസിം മുമ്മദ് അൽ വാസി ഉമ്മു മർവ എന്നിവർ പങ്കെടുത്തു. വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റ് ഇക്ബാൽ ചെക്യാട്, ജനറൽ സെക്രട്ടറി റമൽ നാരായണൻ, ട്രഷറർ മുഹമ്മദ് ഏറാമല, ബ്ലഡ് ഡൊനേഷൻ കമ്മിറ്റി കൺവീനർ വിജയ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.
മൊയ്ദു കുറ്റ്യാടി, അഡ്വക്കറ്റ് സാജിദ്, മുൻ പ്രസിഡന്റ് കെ.വി. മനോജ്, അസീസ് എടച്ചേരി, സുഷി കുമാർ, ഷാജി വടകര പുഷ്പജൻ തുടങ്ങിയ എൻ.ആർ.ഐ അംഗങ്ങളും പങ്കെടുത്തു.

