നാടോർമയിൽ നിറഞ്ഞു വടകര മഹോത്സവം
text_fieldsഅബൂദബി കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച വടകര മഹോത്സവം
അബൂദബി: നാടോർമകളുടെ നവ്യാനുഭവം പകർന്ന് വടകര എൻ.ആർ.ഐ. അബൂദബി കമ്മിറ്റി വടകര മഹോത്സവം സംഘടിപ്പിച്ചു. ഫോറത്തിന്റെ 20ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഹോത്സവത്തിൽ വടകര പെരുമ വിളിച്ചോതുന്ന ഭക്ഷണ സ്റ്റാളുകൾ, വടകരയുടെ തനത് ആയോധന കലയായ കളരിപ്പയറ്റ്, കോൽക്കളി, ഒപ്പന, ദഫ്മുട്ട്, തിരുവാതിര, സിനിമാറ്റിക് ഡാൻസ് ഉൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറി.
അബൂദബി കേരള സോഷ്യൽ സെന്ററിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു. കമ്യൂണിറ്റി പൊലീസ് മേധാവി ആയിഷ, അബ്ദുൽ റഹ്മാൻ അൽഖാദിരി, വില്യം റുഡോൾഫ് മാരിറ്റിനസ് വിങ്ക് എന്നിവർ മുഖ്യ അതിഥികളായി.
രമേശ് റായ്, ബീരാൻ കുട്ടി, എം.യു. ഇർഷാദ്, സൂരജ് (അഹല്യ ഹോസ്പിറ്റൽ), സുനീത് പാറയിൽ നായർ (ബെസ്റ്റ് ഓട്ടോ), രാജേഷ് വടകര, സുരേഷ് കുമാർ, റമൽ എന്നിവർ സംസാരിച്ചു.
ആദർശ്, ബാബു വടകര, ബഷീർ ഇബ്രാഹിം, ബഷീർ അഹ്മദ്, രവീന്ദ്രൻ മാസ്റ്റർ, എൻ. കുഞ്ഞമ്മദ്, സുഹ്റ കുഞ്ഞമ്മദ്, പൂർണിമ ജയകൃഷ്ണൻ, യാസർ കല്ലേരി, ജയകൃഷ്ണൻ, റജീദ് പട്ടേരി, സന്ദീപ്, അജിത് ശ്രീജിത്ത്, സിറാജ് ആയഞ്ചേരി, അഖിൽ ദാസ്, എൻ.ആർ. രാജേഷ്, അനൂപ്, ലെമിനെ യാസർ, സ്മിത ബിജു, ജിഷ ശ്രീജിത്ത്, ഹഫ്സത് എന്നിവർ നേതൃത്വം നൽകി. അബ്ദുൽ ബാസിത് കായക്കണ്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ദ്ര തയ്യിൽ സ്വാഗതവും ബഷീർ ഹാജി കപ്ലിക്കണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

