ഒരുക്കങ്ങളായി; വടക്കാഞ്ചേരി ‘പൂരം’ നാളെ
text_fieldsഷാർജ: വടക്കാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃത് സംഘത്തിെൻറ മുപ്പതാം വാര്‍ഷികാഘോഷമായ പൂരം 2018 ന് വെള്ളിയാഴ്ച്ച വൈകീട്ട് നാലിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ തിരിതെളിയും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഇ.പി ജോണ്സണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും. സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, ട്രഷറര്‍ കെ ബാലകൃഷ്ണന് തുടങ്ങിയവർ പെങ്കടുക്കും.
കേരളത്തിലെ പ്രിയഗായകരായ കെ.ജി.മാർക്കോസ്, കണ്ണൂർ ഷരീഫ്, അനൂപ് ശങ്കർ, പ്രീതി വാരിയർ, സുമി അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലെ സംഗീത നിശയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുക. മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വടക്കാഞ്ചേരിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ^ജനോപകാര പ്രവർത്തനങ്ങൾ വടക്കാഞ്ചേരി സുഹൃത് സംഘം ഒരുക്കിയതായി പ്രസിഡൻറ് സി എ മുസ്തഫ, സെക്രട്ടറി ഷാമില്‍ മൊഹ്സിന്‍, ട്രഷറര്‍ സുരേഷ് ബാബു, േപട്രന് വി എസ് വേണു, പൂരം കണ്‍വീനര്‍ അബ്ദുള്‍ ഹാരിസ്, ജോ.കണ്‍വീനർമാരായ ഷാജു ചിറ്റണ്ട, ഷാനു മച്ചാട് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 055 8828883
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.