വടക്കാഞ്ചേരി സുഹൃദ് സംഘം ഇഫ്താർ മീറ്റ്
text_fieldsവടക്കാഞ്ചേരി സുഹൃദ് സംഘം കാരുണ്യ പദ്ധതിയായ
സ്നേഹവീടിന്റെ ബ്രോഷർ പ്രകാശനം ചെയ്യുന്നു
ദുബൈ: യു.എ.ഇയിലെ വടക്കാഞ്ചേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘം ദുബൈയില് ഇഫ്താർ ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
വേദിയിൽ വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്റെ കാരുണ്യ പദ്ധതിയായ നാലാമത് സ്നേഹവീടിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. വടക്കാഞ്ചേരി സുഹൃദ് സംഘം പ്രസിഡന്റ് ഫിറോസ് ഖാൻ, ജന. സെക്രട്ടറി ലിയോ തോമസ്, ട്രഷറർ ജാഫർ വടക്കാഞ്ചേരി, ചാരിറ്റി കണ്വീനര് സുരേഷ് ബാബു, സ്നേഹവീട്-4 കോഓഡിനേറ്റർ അബൂബക്കർ എന്നിവർ നിർവഹിച്ചു. എരുമപ്പെട്ടി പഞ്ചായത്തിൽ നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ നിർമാണം ഈ വർഷം പൂർത്തീകരിച്ച് കൈമാറുമെന്ന് പ്രസിഡന്റ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

