അബൂദബിയിലെ സ്കൂളുകളിൽ വാക്സിനേഷൻ ക്യാമ്പുകൾ
text_fieldsഅബൂദബി: വിദ്യാർഥികൾക്കായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വാക്സിനേഷൻ ക്യാമ്പുമായി അബൂദബിയിലെ സ്കൂളുകൾ. കുട്ടികൾക്ക് വാക്സിനേഷന് അവസരമൊരുക്കിയതായി കാണിച്ച് വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കൾക്ക് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതരെ ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ അറിയണമെന്ന് മാതാപിതാക്കളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ അഞ്ചുമുതൽ ഒമ്പതു വരെയാണ് വാക്സിനേഷൻ ക്യാമ്പ് സജ്ജമാക്കിയിരിക്കുന്നത്. ബ്ലൂ സ്കൂൾസ് ഇനീഷ്വേറ്റീവിെൻറ ഭാഗമായി അബൂദബിയിൽ വാക്സിൻ എടുക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. നവംബർ പകുതി വരെ 1,07,000 കുട്ടികളാണ് വാക്സിൻ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രേസ് വാലി ഇന്ത്യൻ സ്കൂളാണ് വാക്സിനേഷനിൽ മുൻപന്തിയിൽ നിൽക്കുന്നത്. 85 ശതമാനമാണ് സ്കൂളിലെ വാക്സിനേഷൻ നിരക്ക്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

