കണക്ക് പഠിക്കാനും കളിക്കാനും അവരുടെ കുട്ടിക്കട
text_fieldsഅൽെഎൻ: സ്കൂൾ അവധിക്കാലങ്ങളിൽ വീടിെൻറ മതിലിലോ പറമ്പിെൻറ മൂലയിലോ കുപ്പികളിൽ മുറുക്കും തേൻ മിഠായിയും വെച്ച് നടത്തുന്ന കുട്ടിക്കടകൾ ഒേട്ടറെയുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. പലർക്കും കുട്ടിക്കട നടത്തിയതിെൻറ അനുഭവ പരിചയവുമുണ്ടാവും. ട്യൂഷനു പോകാനും കാർട്ടൂണുകൾ കാണാനും സമയം തികയാതെ വരുന്ന ഇപ്പോഴത്തെ അവധിക്കാലത്ത് കുട്ടിക്കടകൾ നാട്ടിൻപുറങ്ങളിൽ പോലും അപൂർവമാണ്. എന്നാൽ ആപ്പുകളിലും വീഡിയോ ഗെയിമുകളിലും മുഴുകി വീടകങ്ങളിൽ ചടഞ്ഞു കൂടുന്ന പ്രവാസി കുട്ടികളിൽ നിന്ന് വ്യത്യസ്തമായി കുട്ടിക്കട എന്ന നാടൻ കളി നടത്തി അതിനൊപ്പം അറിവ് നേടാനുള്ള ശ്രമത്തിലാണ് അൽെഎനിൽ താമസിക്കുന്ന തലശ്ശേരി പുന്നേൽ സ്വദേശി റാസി അബൂബക്കർ- ഇഫ്റത്ത് ദമ്പതികളുടെ മക്കളായ സഹറ, മാഹിർ, സഹീം എന്നിവർ. കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോഴാണ് വീട്ടിലെ കുട്ടികൾ പറമ്പിൽ ചെറിയ കുടിലുകെട്ടി മിഠായി കച്ചവടം നടത്തി കളിക്കുന്നത് കണ്ടത്.
ഇക്കുറി സ്കൂൾ പൂട്ടിയതും സഹറയും മാഹിറും അൽെഎനിൽ അടുത്ത വില്ലയിൽ താമസിക്കുന്ന പിതൃസഹോദരിയുടെ മക്കളായ അറഫയോടും അഫ്റയോടും ബിസിനസ് െഎഡിയ പങ്കുവെക്കുന്നത്. സംഭവമറിഞ്ഞതും പിതാവ് റാസി സാധനങ്ങൾ വാങ്ങി നൽകി. വില്ലയുടെ മുൻവശത്തു തന്നെ കുട്ടിപ്പീടികക്ക് ആവശ്യമായ മേശയും കസേരയുമെല്ലാം ഒരുക്കി ഉമ്മ ഇഫ്റത്ത്.
വലിയവർ കട തുടങ്ങുേമ്പാൾ നടത്തുന്ന ഉദ്ഘാടനത്തെക്കുറിച്ച് അറിഞ്ഞതോടെ തങ്ങളും ഗമ ഒട്ടും കുറക്കേണ്ടതില്ല എന്നു തീരുമാനിച്ചു കുട്ടിക്കച്ചവടക്കാർ. പിതാവിെൻറ സഹോദരൻ റംസിയാണ് ഉദ്ഘാടനം ചെയ്തത്. വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന കടയിൽ നിന്ന് മിഠായിയും ചിപ്സും വാങ്ങാൻ അയൽ വില്ലകളിൽ നിന്നുള്ള കുട്ടികളാണ് വരുന്നത്. കുട്ടികൾക്ക് പ്രോത്സാഹനമാവെട്ട എന്നു കരുതി പിന്തുണ നൽകുകയാണെന്ന് പ്രദേശവാസിയായ കൊടുവള്ളി സ്വദേശി ഷാനവാസ് പറയുന്നു.
സാധനങ്ങൾ വാങ്ങുന്നവർക്ക് ബാക്കി പൈസ തിരിച്ചു കൊടുക്കുന്നതിന് കണക്കു കൂട്ടുന്നതിലൂടെ കുട്ടികൾക്ക് കണക്കിൽ പ്രത്യേക താൽപര്യം ഉണ്ടാവുന്നതായി അൽെഎനിൽ ടൈപ്പിങ് സെൻറർ നടത്തുന്ന വല്ല്യുപ്പ അബൂബക്കർ പറയുന്നു. കട നടത്തിപ്പിനെപ്പറ്റിയും ലാഭത്തെപ്പറ്റിയുമെല്ലാം ചെറിയ വായിൽ വലിയ വർത്തമാനം ഒേട്ടറെ പറയുന്നുണ്ട് കുട്ടികൾ. എന്നാൽ മക്കൾ ടി.വിക്കു മുന്നിലും മൊബൈൽ ഗെയിമുകളിലും കുടുങ്ങിപ്പോകുന്നില്ല എന്ന വലിയ ലാഭം കിട്ടിയ സന്തോഷത്തിലാണ് മാതാപിതാക്കൾ.