കുട്ടികൾക്ക് അവധിക്കാല ഫുട്ബാൾ ടൂർണമെന്റ്
text_fieldsഇമ നടത്തിയ സ്കൂൾ കുട്ടികളുടെ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കൾ ട്രോഫി ഉയർത്തുന്നു
അൽഐൻ: അൽഐൻ ഇന്ത്യൻ മഹിള അസോസിയഷന്റെ (ഇമ) നേതൃത്വത്തിൽ നാലു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് വേനൽ അവധിക്കാല ഫുട്ബാൾ ടൂർണമെന്റ് നടത്തി. ഇന്ത്യൻ മഹിളാ അസോസിയേഷൻ പ്രസിഡന്റ് ബിജിലി സാമുവേലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അൽ ഐൻ ഇൻകാസ് പ്രസിഡന്റും അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറിയുമായ സന്തോഷ് കുമാർ ഇടശ്ശേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
അൽ ഐൻ ഇൻകാസ് ജനറൽ സെക്രട്ടറി സലിം വെഞ്ഞാറമൂട്, ഇന്ത്യൻ സോഷ്യൽ സെന്റർ ട്രഷറർ അഹമ്മദ് മുനവർ, സ്പോർട്സ് വിങ് സെക്രട്ടറി നിസാമുദ്ദീൻ കുളത്തുപുഴ, അൽ ഐൻ ഇൻകാസ് ട്രഷറർ ബെന്നി വർഗീസ്, ഡോ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഇമ ആക്ടിങ് ജനറൽ സെക്രട്ടറി ദീപിക വർമ സ്വാഗതവും ഇമ ട്രഷറർ മഞ്ചുഷ സന്തോഷ് നന്ദിയും പറഞ്ഞു.
അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ അങ്കണത്തിൽ ഒരുക്കിയ ടൂർണമെന്റിൽ പതിനഞ്ച് ടീമുകൾ പങ്കെടുത്തു. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ യഥാക്രമം അൽഐൻ സ്പോർട്സ് അക്കാദമി, അസാരിയോസ് എഫ്.സി, വാരിയേഴ്സ് എഫ്.സി എന്നിവർ ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായ ടീമുകൾക്ക് റണ്ണറപ്പ്, സെക്കൻഡ് റണ്ണറപ്പ് ട്രോഫികളും മുഴുവൻ വിഭാഗങ്ങളിലെയും ടോപ്പ് സ്കോററിന് ഗോൾഡൻ ബൂട്ടും ബെസ്റ്റ് ഡിഫൻഡർ, ബെസ്റ്റ് ഗോൾ കീപ്പർ, ബെസ്റ്റ് പ്ലയർ അവാർഡുകളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

