വി.എസ് അനുശോചനം
text_fieldsഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ വി.എസ് അനുശോചന ചടങ്ങിൽനിന്ന്
ദുബൈ: കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ അനുശോചിച്ചു. എളുപ്പത്തില്‍ വായിച്ച് മനസ്സിലാക്കാവുന്ന ഒരു പുസ്തകമല്ല വി.എസ് എന്നും അതൊരു നൂറ്റാണ്ടിന്റെ തളരാത്ത, ഒത്തുതീര്‍പ്പാകാത്ത പോരാട്ട സൂര്യനാണെന്നും മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.ഖിസൈസ് കാലിക്കറ്റ് നോട്ട്ബുക്കില്‍ നടന്ന അനുസ്മരണയോഗത്തില്‍ വനിത വിനോദ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
എം.സി.എ. നാസര്‍, ടി. ജമാലുദ്ദീന്‍, ഭാസ്‌കര്‍രാജ്, ജലീല്‍ പട്ടാമ്പി, ഷിനോജ് ഷംസുദ്ദീന്‍, സഹല്‍, പ്രമദ് ബി. കുട്ടി, സാലിഹ് കോട്ടപ്പള്ളി, തൻവീർ, ശ്രീരാജ് കൈമൾ, അനൂപ് കീച്ചേരി, ഷിൻസ് സെബാസ്റ്റ്യൻ, ജസിത സഞ്ജിത്, ജോബി വാഴപ്പള്ളി, അഞ്ജു ശശീധരൻ, ഹനീഫ, ജെറിൻ, യൂസുഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. റോയ് റാഫേല്‍ സ്വാഗതവും യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

