Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമേളം തീർത്ത്​ വരയും...

മേളം തീർത്ത്​ വരയും രുചിയും; ‘വി പോസിറ്റീവ്​’ പെൺമയുടെ മുദ്രയായി 

text_fields
bookmark_border
മേളം തീർത്ത്​ വരയും രുചിയും; ‘വി പോസിറ്റീവ്​’ പെൺമയുടെ മുദ്രയായി 
cancel

അബൂദബി: വനിതകളുടെ സർഗാത്​മകതയും സംരംഭകത്വവും സമ്മേളിച്ച ‘വി പോസിറ്റീവ്​’ പ്രദർശനം ആകർഷണീയമായി. അന്തർദേശീയ വനിത ദിനത്തോടനുബന്ധിച്ച്​ അബൂദബി ​െഎ.സി.സി വനിത വിഭാഗം സംഘടിപ്പിച്ച പ്രദർശനം ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. അബൂദബിയിലെ മലയാളി സ്​ത്രീകളുടെ കരകൗശല മികവ്​ കണ്ടറിയാനും കൈപ്പുണ്യത്തി​​​െൻറ സ്വാദറിയാനും നുറുകണക്കിനാളുകളാണ്​ വെള്ളിയാഴ്​ച വൈകുന്നേരത്തോടെ അബൂദബി ​െഎ.സി.സി അങ്കണത്തിലെത്തിയത്​.

കലാകാരികൾ തത്സമയം വരച്ചെടുത്ത യു.എ.ഇ രാഷ്​ട്രപിതാവ്​ ശൈഖ്​ സായിദി​​​െൻറ ചിത്രങ്ങൾ സായിദ്​ വർഷത്തെ അടയാളപ്പെടുത്തി. മറ്റു രാഷ്​ട്രനേതാക്കളുടെ ചിത്രങ്ങളും യു.എ.ഇയുടെ സാംസ്​കാരിക അടയാളങ്ങളും നിറങ്ങളിൽ നിറഞ്ഞുനിന്നു. കലിഗ്രഫിയിലും യു.എ.ഇയുടെ പൈതൃകം പ്രതിഫലിച്ചു. ചിത്രങ്ങളുടെയും കലിഗ്രഫിയുടെയും പ്രദർശനവും വിൽപനയുമുണ്ടായിരുന്നു. ​മലബാറി​​​െൻറ അപ്പത്തരങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ പ്രദർശനത്തി​​​െൻറ സമൃദ്ധിയായി. വിവിധ ഇനം കേക്കുകളും പായസങ്ങളും കുലുക്കി സർബത്ത്​ അടക്കമുള്ള പാനീയങ്ങളും മധുരം പകർന്നു.

ഫാഷൻ വസ്​ത്രങ്ങളുടെ സ്​റ്റാളുകളും പുസ്​തക സ്​റ്റാളും ഏറെ പേരെ ആകർഷിച്ചു. വൻതോതിലുള്ള വിൽപനയാണ്​ സ്​റ്റാളുകളിൽ നടന്നത്​. വൈകുന്നേരം 4.30ന്​ ​‘സായിദ്​ വർഷം’ പ്രമേയത്തിൽ സ്​ത്രീ കലാകാരികൾ അണിനിരന്ന ‘വിമൻ കാൻവാസോ’ടെയാണ്​ ‘വി പോസിറ്റീവ്​’ തുടങ്ങിയത്​. ‘സ്​ത്രീ സംരംഭകത്വം’ ശിൽപശാലയിൽ ഒാൺലൈൻ സംരംഭം, സാമൂഹിക സംരംഭകത്വം, സംരംഭകത്വം: യു.എ.ഇ നിയമനടപടികൾ വിഷയങ്ങളിൽ ചർച്ച നടന്നു. അബൂദബിയിലെ വനിത സംരംഭകർ പങ്കുവെച്ച അനുഭവങ്ങൾ വാണിജ്യ മേഖലയിലേക്ക്​ കടന്നുവരുന്നവർക്ക്​ ഏറെ പ്രചോദനം നൽകുന്നതായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsv positive
News Summary - v positive-uae-gulf news
Next Story