വി. നന്ദകുമാർ റീട്ടെയിൽ പ്രഫഷനൽ ഓഫ് ദി ഇയർ
text_fieldsറീട്ടെയിൽ പ്രഫഷനൽ ഓഫ് ദി ഇയർ പുരസ്കാരം നേടിയ
വി. നന്ദകുമാർ എം.എ. യൂസുഫലിക്കൊപ്പം
ദുബൈ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ഷോപ്പിങ് സെന്ററുകളുടെയും റീട്ടെയിൽ കേന്ദ്രങ്ങളുടെയും കൂട്ടായ്മയായ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിങ് സെന്റേർസ് ആൻഡ് റീട്ടെയ്ലേർസ്, മിന മേഖലയിലെ റീട്ടെയിൽ പ്രഫഷനൽ ഓഫ് ദി ഇയർ ആയി വി. നന്ദകുമാറിനെ തിരഞ്ഞെടുത്തു. ദുബൈയിൽ നടന്ന റീട്ടെയിൽ കോൺഗ്രസ് മിന 2025ലായിരുന്നു പ്രഖ്യാപനം. റീട്ടെയിൽ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന സുപ്രധാന അംഗീകാരമാണ് റീട്ടെയിൽ പ്രഫഷനൽ ഓഫ് ദി ഇയർ.
തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടറാണ്. 25 വർഷത്തിലേറെയായി മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് രംഗത്തെ മുഖമാണ് അദേഹം. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ റീട്ടെയിൽ വളർച്ചക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം.
റീട്ടെയിൽ മേഖലയുടെ മുന്നേറ്റത്തിനും വളർച്ചക്കും നന്ദകുമാർ നടപ്പാക്കിയ നയങ്ങൾ മാതൃകാപരമെന്ന് എം.ഇ.എസ്.സി.ആർ വിലയിരുത്തി. ബ്രാൻഡ് ലീഡർഷിപ്പ്, സുസ്ഥിരത, ഡിജിറ്റൽ മുന്നേറ്റങ്ങൾ, നൂതന സാങ്കേതിക എന്നിവക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ മേഖലയുടെ ഭാവിവളർച്ചക്കു കൂടി വേഗതപകരുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു.റീട്ടെയിൽ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും ഭാഗമായ റീട്ടെയിൽ കോൺഗ്രസ് 2025 നൽകുന്ന ഈ അംഗീകാരം ഏറെ വിലപ്പെട്ടതാണെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജമേകുന്നതെന്നും വി. നന്ദകുമാർ പ്രതികരിച്ചു.25 വർഷത്തിലേറെയായി ലുലു ഗ്രൂപ്പിനൊപ്പമുള്ള നന്ദകുമാർ ചെയർമാൻ എം.എ യൂസുഫലിക്കൊപ്പം ലുലു എന്ന ബ്രാൻഡ് ബിൽഡ് ചെയ്തവരിൽ സുപ്രധാനിയാണ്. ഹൈപ്പർമാർക്കറ്റ്, ഷോപ്പിങ് മാളുകൾ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ രംഗങ്ങളിലായുള്ള ലുലു ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. ലുലു ഗ്രൂപ്പിന്റെ 24 രാജ്യങ്ങളിലേറെയുള്ള 300ലധികം പ്രഫഷനലുകളെ നയിക്കുന്ന നന്ദകുമാർ ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള കമ്യൂണിക്കേഷൻ പ്രഫഷനലാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച മാർക്കറ്റിങ് പ്രഫഷനലായി ഫോബ്സ് മാസികയും ഖലീജ് ടൈസും വി. നന്ദകുമാറിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
എം.ഇ.എസ്.സി.ആർ റീട്ടെയിൽ കോൺഗ്രസ് 2025ൽ, റീട്ടെയിൽ രംഗത്തെ മുൻനിര ഗ്രൂപ്പുകൾ, മാൾ ഡെവലപ്പേഴ്സ്, സീനിയർ പ്രഫഷനലുകൾ അടക്കമുള്ളവർ പങ്കെടുത്തു. ലുലു ഗ്രൂപ്പിനെ കൂടാതെ, മാജിദ് അൽ ഫുതൈം, എമാര്‍ മാൾസ്, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ് അടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളെ ആദരിച്ചു. റീട്ടെയിലർ ഓഫ് ദി ഇയർ, ഷോപ്പിങ് സെന്റർ ഓഫ് ദി ഇയർ, സസ്റ്റൈനബിലിറ്റി ഇനിഷേറ്റീവ് ഓഫ് ദി ഇയർ, മികച്ച ഉപഭോക്തൃസേവനം തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങളും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

